പെരുമ്പടവ്: വീട്ടിലെ വളര്‍ത്തുനായയെ അജ്ഞാതസംഘം പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊന്ന സംഭവത്തില്‍ ആലക്കോട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെരുമ്പടവ് കല്യാണപുരത്ത് കിഴക്കേ അരഞ്ഞാണിയില്‍ ബേബിയുടെ വളര്ത്തുനായയേയാണ് ചുട്ടുകൊന്നത്.
ശനിയാഴ്ച രാത്രി 12 ഓടെയായിരുന്നു സംഭവം. നായയുടെ കരച്ചില് കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് നോക്കുമ്പോള്‍ കൂടിനു ചുറ്റും തീ കത്തുന്നതാണു കണ്ടത്. ഉടന്‍ അയല്‍വാസികളെ വിളിച്ചുവരുത്തി തീയണയ്ക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കൂടിനു സമീപത്തുനിന്നും പെട്രോള്‍ കൊണ്ടുവന്നതെന്നു സംശയിക്കുന്ന കുപ്പി കണ്ടെത്തി. പൊള്ളലേറ്റ നായ ഇന്നലെ ഉച്ചയോടെ ചത്തു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ബേബിയുടെ ജ്യേഷ്ഠന്റെ വീട്ടിലെ വളര്ത്തുനായയേും സമാനരീതിയില്‍ അജ്ഞാര്‍ കൊന്നിരുന്നു.