വാട്‌സ് ആപ്പ് വഴി സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി;യുവാവിനെതിരെ കേസെടുത്തു

whatsupമാവേലിക്കര: സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു വാട്‌സ് ആപ്പ്് വഴി യുവാവ് പ്രചരിപ്പിച്ചതായി പരാതി. ഉമ്പര്‍നാട് സ്വദേശിയായ നിധിനെതിരെയാണു (24) പരാതി. ഫേസ്ബുക്ക്, വാട്‌സ്ആപ് എന്നിവയില്‍ നിന്നെടുത്ത ചിത്രങ്ങള്‍ മോര്‍ഫിങ് നടത്തി പ്രചരിപ്പിക്കുകയായിരുന്നു. ചില വീടുകളിലേക്കു വിദേശത്തുനിന്നും ഫോണ്‍ വിളികളെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ആദ്യം പ്രചരിപ്പിച്ച ഫോണ്‍ നമ്പര്‍ കണ്ടെത്തിയാണു നിധിനെതിരെ പരാതി നല്‍കിയത്. പരാതി ലഭിച്ചിട്ടുണ്ടെന്നും ഒളിവില്‍ പോയ യുവാവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും എസ്‌ഐ എന്‍.രാജേന്ദ്രന്‍ പറഞ്ഞു.

Related posts