എടത്വ: ദൃശ്യ മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടേയും അതിപ്രസരം വര്‍ദ്ധിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ വായനാശീലം അന്യമായി കൊണ്ടിരിക്കുകയാണ്. വായനശാലകള്‍ നാടിന്റെ പ്രകാശഗോപുരങ്ങളായി മാറണമെന്നും ഏവര്‍ക്കും സൗഹാര്‍ദ്ദപരമായി ഒരുമിച്ച് കൂടുവാന്‍ വായനശാലയില്‍ മാത്രമേ സാഹചര്യം ലഭിക്കു എന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എടത്വ ഗ്രാമപഞ്ചായത്ത് നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും കുട്ടനാട്ടിലെ ആദ്യ എം.എല്‍.എ. വര്‍ഗീസ് അഗസ്റ്റിന്റെ പേരിലുള്ള ശിലാഫലകം അനാച്ഛാദനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ടെസ്സി ജോസ് അധ്യക്ഷത വഹിച്ചു. ഒ.ഡി.എഫ്. പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ നിര്‍വഹിച്ചു. . സമ്മേളനത്തിന് മുന്നോടിയായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പുസ്തക താലപൊലി ഘോഷയാത്രയും നടത്തി.