പാലക്കാട്: വാളയാര്‍ ചെക്കുപോസ്റ്റുവഴി ബസില്‍ കടത്തിയ ഒരു കോടിയിലധികം രൂപയുടെ കുഴല്‍പ്പണം എക്‌സൈസ് പിടികൂടി. ഇന്നു പുലര്‍ച്ചെ അഞ്ചോടെയാണ് അട്ടപ്പള്ളത്തുവച്ച് പറളി എക്‌സൈസ് റേഞ്ചിന്റെ വാഹനപരിശോധനയില്‍ പണം പിടികൂടിയത്. സംഭവത്തില്‍ ചെന്നൈ സ്വദേശികളായ രണ്ടുപേര്‍ പിടിയിലായി. അഹമ്മദ് സക്‌സിന്‍, മുഹമ്മദ് കുദ്ദൂസ് എന്നിവരാണ് പിടിയിലായത്. ചെന്നൈയില്‍നിന്നും പെരിന്തല്‍മണ്ണയിലേക്കു കൊണ്ടുപോവുകയായിരുന്നു പണമെന്ന് പിടിയിലായവര്‍ പറഞ്ഞതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
വാഹനപരിശോധനയ്ക്കിടെ ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് ഒരുകോടി അഞ്ചുലക്ഷത്തി ഇരുപത്തിഎണ്ണായിരം രൂപ കണ്ടെത്തിയത്. പരിശോധനയ്ക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗോപിദാസ്, പ്രിവന്റീവ് ഓഫീസര്‍ മനോജ്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രേംകുമാര്‍, മുരളീമോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.