വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച സംഭവം: ലോറി ഡ്രൈവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം

alp-accidentപാലാ: നാല് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചശേഷം നിര്‍ത്താതെ പോയ ലോറി പോലീസ് പിടികൂടി. ഡ്രൈവര്‍ ഓടി രക്ഷപെട്ടു. ആര്‍ക്കും ഗുരുതര പരിക്കില്ല. ലോറിയുടേത് വ്യാജനമ്പരാണന്നും മോഷ്ടിച്ചുകൊണ്ടുവന്ന വാഹനമാണിതെന്നും പോലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് പാലാ -രാമപുരം റൂട്ടില്‍ ലോറി അപകടം സൃഷ്ടിച്ച് പാഞ്ഞത്. മുണ്ടുപാലത്തു വച്ച് ബൈക്കിലും ഓട്ടോറിക്ഷയിലും തട്ടിയ ലോറി നിര്‍ത്താതെ ഓടിച്ചു പോയി. നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു.

തുടര്‍ന്ന് പാലായില്‍ നിന്നും പോലീസ് പെട്രോളിംഗ് വാഹനം ലോറിയെ പിന്തുടര്‍ന്നു. രാമപുരം ടാക്‌സി സ്റ്റാന്‍ഡിനു സമീപം പാര്‍ക്കു ചെയ്തിരുന്ന കാറും ലോറി ഇടിച്ചുതെറിപ്പിച്ചു.  ലോറിയുടെ പാച്ചിലില്‍ നിന്നും യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപെട്ടത്. പാലവേലി ഭാഗത്തു വച്ച് പോലീസ് പിന്നാലെ എത്തുന്നതു   ഡ്രൈവര്‍ വാഹനം നിര്‍ത്തി ഓടി രക്ഷപെട്ടു. നാട്ടുകാരും പോലീസും ചേര്‍ന്ന് സമീപപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഡ്രൈവറെ പിടികൂടാനായില്ല. ലോറി രാമപുരം പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ലോറിയുടെ നമ്പര്‍ ചുരണ്ടി കളഞ്ഞതിനെ തുടര്‍ന്ന് അവ്യക്തമാണെങ്കിലും തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ളതാണ് ലോറിയെന്നും  കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ് പോലീസ് പറഞ്ഞു.

Related posts