വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: യുവാവ് പിടിയില്‍

alp-ARRESTകൊട്ടാരക്കര: ഡിഗ്രി വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത കേസില്‍ യുവാവ് പോലീസ് പിടിയില്‍. പന്തളം കോളജിലെ   വിദ്യാര്‍ഥിയായ കൊട്ടാരക്കര സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസമാണ് നെല്ലിക്കുന്നം സ്വദേശിനിയും അടൂര്‍ കിളിവയല്‍ കോളജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയുമായ അഞ്ജന വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. പ്രണയം നടിച്ച് പെണ്‍കുട്ടിയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തതായാണ് പോലീസിന് ലഭിച്ചവിവരം. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. യുവാവിനെതിരെ പ്രേരണാകുറ്റം ചുമത്തിയാണ് കൊട്ടാരക്കര പോലീസ് കേസെടുത്തത്.

Related posts