423003 നെ 428008 ​ആ​ക്കി​യ​പ്പോ​ൾ  ലോ​ട്ട​റി​ വിൽപനക്കാരന് ന​ഷ്ടം 5000;  ലോ​ട്ട​റി ടി​ക്ക​റ്റ് തി​രു​ത്തിയുള്ള പ​ണം ത​ട്ടി​പ്പ് വ്യാ​പ​ക​മാ​കു​ന്നു

പൊ​ൻ​കുന്നം: ലോ​ട്ട​റി ടി​ക്ക​റ്റി​ലെ ന​ന്പ​ർ തി​രു​ത്തി​യു​ള്ള പ​ണം ത​ട്ടി​പ്പ് വ്യാ​പ​ക​മാ​കു​ന്നു. വ്യാ​ഴാ​ഴ്ച ന​ട​ന്ന കാ​രു​ണ്യ​പ്ലസ് ലോ​ട്ട​റി (കെഎ​ൻ 422) യു​ടെ ടി​ക്ക​റ്റി​ലാ​ണ് 5000, 2000 രൂ​പ​ക​ളു​ടെ ത​ട്ടി​പ്പ് ഇ​ന്ന​ലെ രാ​വി​ലെ പൊ​ൻ​കു​ന്ന​ത്ത് ന​ട​ന്ന​ത്.

ന​ട​ന്നു ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്തു​ന്ന പൊ​ൻ​കു​ന്നം സ്വ​ദേ​ശി​ക​ളാ​യ കോ​യ​പ്പ​ള്ളി കൊ​ടു​മ​ണ്ണി​ൽ കെ.എം. ജേ​ക്ക​ബി​ന്‍റെ 5000 രു​പാ, ന​രി​യ​നാ​നി മ​രം​കൊ​ള്ളി​ൽ കെ.​എം. ജോ​സ​ഫി​ന്‍റെ 2000 രു​പാ വീ​ത​മാ​ണ് തി​രു​ത്തി​യ ടി​ക്ക​റ്റ് കൊ​ടു​ത്ത് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.

ഇ​വ​ർ പൊ​ൻ​കു​ന്നം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. 423003 എ​ന്ന ഒ​റി​ജ​ന​ൽ ടി​ക്ക​റ്റി​ലെ അ​വസാ​ന അ​ക്ക​മാ​യ മൂ​ന്ന് തി​രു​ത്തി എ​ട്ടെ​ന്നാ​ക്കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്.

428008 എ​ന്ന ന​ന്പ​റി​ലു​ള്ള ലോ​ട്ട​റി മൊ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ സ്കാ​ന​റി​ൽ പ​രി​ശോ​ധി​ച്ച​തി​നാ​ലാ​ണ് ത​ട്ടി​പ്പ് മ​ന​​ലാ​യ​ത്. അ​പ്പോ​ഴേ​ക്കും ടി​ക്ക​റ്റ് തി​രു​ത്തി ബൈ​ക്കി​ൽ വ​ന്ന​യാ​ൾ ര​ക്ഷ​പെ​ട്ടി​രു​ന്നു.

പ്രാ​യ​മാ​യ​വ​രും കാ​ലു​ക​ൾ വ​യ്യാ​തെ ന​ട​ന്നും നി​ര​ങ്ങി​യും ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ണ്ട്. 5000 രൂ​പാ മു​ത​ൽ 10000 രൂ​പാ വ​രെ സം​ഘം ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്.

കാ​ഞ്ഞി​ര​പ്പ​ള്ളി, ത​ന്പ​ല​ക്കാ​ട്, വാ​ഴൂ​ർ, ക​റു​ക​ച്ചാ​ൽ, ഈ​രാ​ട്ടു​പേ​ട്ട എ​ന്നി​വ​ട​ങ്ങ​ളി​ലും ത​ട്ടി​പ്പ് ന​ട​ന്ന​താ​യി പ​രാ​തി​യു​ണ്ട്. ലോ​ട്ട​റി തി​രു​ത്തി വ്യാ​പ​ക​മാ​യ ത​ട്ടി​പ്പാ​ണ് ഇ​പ്പോ​ൾ ന​ട​ന്നുവ​രു​ന്ന​ത്.

ന​ട​ന്നു വ്യാ​പാ​രം ചെ​യ്യു​ന്ന ലോ​ട്ട​റി​ക്ക​ച്ച​വ​ട​ക്കാ​ർ ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി​.

Related posts

Leave a Comment