ഉലകനായകന്റെ മകളും നടിയുമായ ശ്രുതിഹാസന്‍ വിവാഹിതയാകാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍. മുംബൈയില്‍ നിന്നുള്ള ബിസിനസുകാരനാണ് ശ്രുതിയുടെ മനം കവര്‍ന്നതെന്നും അടുത്ത വര്‍ഷം ഇവര്‍ വിവാഹിതരാകുമെന്നുമാണ് റിപ്പോര്‍ട്ട്. വാര്‍ത്ത നല്‍കിയ മാധ്യമത്തിന് ശ്രുതി തന്നെ ട്വിറ്ററിലൂടെ മറുപടിയും നല്‍കി. സാധാരണ ഇത്തരം വാര്‍ത്തകളോട് ദേഷ്യപ്പെടാറുള്ള ശ്രുതി ഇത്തവണ സ്‌മൈലികളിട്ടാണ് പ്രതികരിച്ചത്.
ഇതോടെ വിവാഹവാര്‍ത്തയില്‍ കഴമ്പുണ്ടെന്ന വിശ്വാസത്തില്‍ അതിനു പിന്നാലെയാണു പപ്പരാസികളിപ്പോള്‍. സൂര്യയുടെ സിങ്കം 3യില്‍ അഭിനയിക്കുകയാണ് ശ്രുതിയിപ്പോള്‍ . കമലഹാസന്റെ സബ്ബാഷ് നായിഡു, പ്രേമത്തിന്റെ തെലുങ്ക് പതിപ്പ് തുടങ്ങിയ സിനിമകളാണ് ശ്രുതിയുടെ മറ്റ് പ്രോജക്ടുകള്‍. കമലഹാസനൊപ്പം ആദ്യമായാണ് ശ്രുതി ഹാസന്‍ അഭിനയിക്കുന്നത്.