ബ്രസല്‍സ്: യൂറോപ്പിലെ ഏറ്റവും പ്രമുഖമായ അവധിക്കാല ബീച്ചുകള്‍ ആക്രമിക്കാന്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ പദ്ധതി തയാറാക്കുന്നതായി സൂചന. അവധി ആഘോഷിക്കാനെത്തുന്നവരായി ഇവിടങ്ങളില്‍ കടന്നുകൂടി ആക്രമണം നടത്താനാണു് പദ്ധതി എന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.
ഇറ്റാലിയന്‍ സുരക്ഷാ ഏജന്‍സികള്‍ക്കു ലഭിച്ച രഹസ്യ വിവരം ജര്‍മന്‍ അധികൃതര്‍ക്കു കൈമാറിയിട്ടുണ്ട്. ആഫ്രിക്കയില്‍നിന്നാണ് ഇറ്റാലിയന്‍ ഏജന്‍സികള്‍ക്ക് ഇതേക്കുറിച്ച് സൂചന ലഭിച്ചതെന്ന് ജര്‍മന്‍ ദിനപത്രം ബൈല്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരക്കേറിയ ബീച്ചുകളില്‍ ഓട്ടോമാറ്റിക് ആയുധങ്ങളോ സ്‌ഫോടകവസ്തുക്കളോ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. സ്‌പെയ്ന്‍, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണു പ്രധാനമായും ഭീഷണി നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍