വേനല്‍ ശക്തമായതോടെ മന്ദംപൊട്ടിയും വറ്റി

PKD-MANDAMPETTYമണ്ണാര്‍ക്കാട്: ശക്തമായ വേനലിനെ തുടര്‍ന്ന് അട്ടപ്പാടി ചുരത്തിലെ സൈലന്റ്‌വാലി മലനിരകളില്‍നിന്നും ഉദ്ഭവിക്കുന്ന മന്ദംപൊട്ടി നീര്‍ച്ചാലായി. മഴക്കാലമായാല്‍ ജലസമൃദ്ധിയില്‍ നിറയുന്ന പുഴയാണ് മന്ദംപൊട്ടി. വെള്ളിക്കൊലുസണിഞ്ഞ് പതഞ്ഞൊഴുകുന്ന മന്ദംപൊട്ടി ഏവര്‍ക്കും മനംകവരുന്ന കാഴ്ചയാണ്.  എന്നാല്‍ വറ്റിവരണ്ടതോടെ ആരും ഇങ്ങോട്ടു തിരിഞ്ഞുനോക്കാത്ത സ്ഥിതിയാണ്. അട്ടപ്പാടി, സൈലന്റ് വാലി എന്നിവ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ന്ദംപൊട്ടി വെള്ളച്ചാട്ടം കൗതുക കാഴ്ചയായിരുന്നു.

വേനല്‍ കനത്തതോടെ മന്ദംപൊട്ടി ഇപ്പോള്‍ നീര്‍ച്ചാലായി ചുരുങ്ങി.ഇരുപതടിയോളം ഉയരത്തില്‍നിന്നാണ്  വെള്ളം താഴോട്ടു പതിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് ഇതുവഴി കടന്നുപോയിരുന്നത്. വെള്ളമില്ലാതായതോടെ നിലവില്‍ ഒരുവാഹനംപോലും ഇവിടെ നിര്‍ത്തുന്നില്ലത്രേ.നെല്ലിപ്പുഴയുടെ കൈവരിയാണ് മന്ദംപൊട്ടി.

Related posts