എസ്‌യുവി, എസ്റ്റേറ്റ് വിഭാഗങ്ങളിലെ പ്രബലരായ വോള്‍വോ എസ് 90 പ്രീമിയം സെഡാന്‍ വിപണിയില്‍ എത്തിച്ചു. ആഗോളതലത്തില്‍ വിപണിയിലെത്തിച്ച കാര്‍ ഈ വര്‍ഷം മുതല്‍ ഇന്ത്യയില്‍ ലഭിച്ചു തുടങ്ങും.
ഉന്നതമായ സുരക്ഷാ സംവിധാനങ്ങളാണ് എസ്90യില്‍ ഉള്ളത്. കാട്ടുപോത്ത്, കുതിര തുടങ്ങിയ വലിയ മൃഗങ്ങള്‍ റോഡിലൂടെ കടന്നുപോകുന്നുണ്ടെങ്കില്‍ അത് മുന്‍കൂട്ടി അറിയാനും അവയുടെ മേല്‍ ഇടിക്കാതിരിക്കാന്‍ സ്വമേധയാ ബ്രേക്കിംഗ് സാധ്യമാക്കുകയും ചെയ്യുന്നു.
പൈലറ്റ് അസിസ്റ്റ് എന്ന പേരിലുള്ള വോള്‍വോയുടെ പുതിയ സാങ്കേതികതയുടെ മികവില്‍ എസ് 90ക്ക് പരമാവധി 130 കിലോ മീറ്റര്‍ വേഗതയില്‍ ലെയിന്‍ മാര്‍ക്കിംഗിലൂടെ കുതിക്കാന്‍ സാധിക്കും. കരുത്തുറ്റ ടി8 എഞ്ചിന്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍ ട്രെയിനാണ് എസ് 90-ന്റേത്. ചേസിസ് സ്റ്റിമുലേറ്ററാണ് വേറൊരു മേന്മഇന്ത്യയില്‍ എസ് 90 അവതരിപ്പിക്കുന്ന വേളയില്‍ മാത്രമേ ഇതിന്റെ വിലയും പ്രഖ്യാപിക്കുകയുളുളുവെന്നു മാനേജിംഗ് ഡയറക്ടര്‍ ടോം വോണ്‍ ബോണ്‍സ്‌ഡോര്‍ഫ് പറഞ്ഞു.