ഐ​ജി ല​ക്ഷ്മ​ണ​യുമായുള്ള അനിതയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്; ഡിലീറ്റ് ചെയ്ത മെസേജുകളിൽ ഒളിഞ്ഞിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളോ? അ​നി​ത പു​ല്ല​യി​ലി​നെ ഓ​ണ്‍​ലൈ​നി​ൽ ചോ​ദ്യം ചെ​യ്യും


കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ല്‍ മോ​ന്‍​സ​ന്‍റെ സു​ഹൃ​ത്തും വേ​ള്‍​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ അം​ഗ​വു​മാ​യ അ​നി​ത പു​ല്ല​യി​ലി​നെ ഓ​ൺ​ലൈ​നി​ൽ ചോ​ദ്യം​ചെ​യ്യാ​നൊ​രു​ങ്ങി ക്രൈം​ബ്രാ​ഞ്ച്. ഇ​വ​ര്‍ ഇ​റ്റ​ലി​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

മോ​ന്‍​സ​ന്‍റെ ത​ട്ടി​പ്പ് ഇ​വ​ര്‍ നേ​ര​ത്തെ അ​റി​ഞ്ഞി​രു​ന്നു. ഇ​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍.

ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യ​ട​ക്കം മൊ​ഴി​രേ​ഖ​പ്പെ​ടു​ത്തും. മോ​ന്‍​സ​നു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്നു എ​ന്ന​തൊ​ഴി​ച്ചാ​ല്‍ മ​റ്റ് കാ​ര്യ​മാ​യ തെ​ളി​വു​ക​ളൊ​ന്നും കേ​സി​ല്‍ അ​നി​ത​ക്കെ​തി​രേ നി​ല​വി​ലി​ല്ല.

അ​തി​നി​ടെ ഇ​വ​ര്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും മ​റ്റും ന​ട​ത്തി​യ ചാ​റ്റു​ക​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചു. മു​ന്‍ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ​റ ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മോ​ന്‍​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച​ത് ത​ന്‍റെ ഇ​ട​പെ​ട​ലോ​ടെ​യാ​ണെ​ന്ന് ഇ​വ​ര്‍ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മോ​ന്‍​സ​ണ്‍ ത​ട്ടി​പ്പു​കാ​ര​നാ​ണെ​ന്ന് ത​ന്നെ അ​റി​യി​ച്ച​ത് ബെ​ഹ​റ​യാ​ണെ​ന്നും ഇ​തോ​ടെ ഇ​യാ​ളു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ചു​വെ​ന്നു​മാ​ണ് അ​നി​ത പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​നു​ശേ​ഷ​വും ഇ​വ​ര്‍ മോ​ന്‍​സ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യാ​ണ് വി​വ​രം.

മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ അ​റ​സ്റ്റി​ലാ​യ വി​വ​രം ഐ​ജി ല​ക്ഷ്മ​ണ​യെ അ​റി​യി​ച്ച​ത് ഇ​വ​രാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ചി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​തു​സം​ബ​ന്ധി​ച്ച് ഇ​രു​വ​രും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന വാ​ട്സ്ആ​പ്പ് ചാ​റ്റ് പു​റ​ത്താ​യി. ക​ഴി​ഞ്ഞ 25ന് ​രാ​ത്രി ഒ​മ്പ​തി​ന് ശേ​ഷ​മാ​ണ് മോ​ന്‍​സ​ണ്‍ പി​ടി​യി​ലാ​യ​ത്.

വി​വ​രം അ​പ്പോ​ള്‍ ത​ന്നെ അ​നി​ത​യ​റി​ഞ്ഞു, മാ​ത്ര​മ​ല്ല ഇ​ക്കാ​ര്യം ഐ​ജി ല​ക്ഷ്മ​ണ​യ്ക്ക് കൈ​മാ​റി. പു​റ​ത്തു​വ​ന്ന വാ​ട്സ്ആ​പ്പ് ചാ​റ്റു​ക​ളി​ല്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ണ്.

മോ​ന്‍​സ​നെ പ​ല​കേ​സു​ക​ളി​ലും ഒ​ഴി​വാ​ക്കാ​ന്‍ ഇ​ട​പെ​ട്ട​ത് ല​ക്ഷ്മ​ണ​യാ​ണ്. സെ​പ്റ്റം​ബ​ര്‍ 25നും 26​നും ന​ട​ത്തി​യ ചാ​റ്റു​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്താ​യ​ത്.

അ​തേ​സ​മ​യം ഐ​ജി ഇ​തി​ന് ന​ല്‍​കി​യ മ​റു​പ​ടി​യെ​ല്ലാം ഡി​ലീ​റ്റ് ചെ​യ്ത നി​ല​യി​ലാ​ണ്. മോ​ന്‍​സ​നെ കു​റി​ച്ച് ബെ​ഹ്‌​റ ര​ണ്ട് വ​ര്‍​ഷം മു​മ്പ് ത​ന്നോ​ട് സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യും നാ​ളെ വി​ളി​ച്ചാ​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​മെ​ന്നും ചാ​റ്റി​ല്‍ പ​റ​യു​ന്നു​ണ്ട്.

Related posts

Leave a Comment