കവയത്രിയും ഗാനരചയിതാവുമായ കുട്ടി രേവതി ഒരുക്കുന്ന ചിത്രത്തില്‍ നന്ദിത ദാസ് നായികയായി എത്തുന്നു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. നാലുപെണ്ണുങ്ങളാണ് നന്ദിത മലയാളത്തില്‍ അവസാനമായി അഭിനയിച്ച ചിത്രം. അതിന് ശേഷം ഇത് ആദ്യമായാണ് നന്ദിത ഒരു ദക്ഷിണേന്ത്യന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നത്. സമുദ്രക്കനിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
തമിഴ്‌നാട്ടിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പല തരത്തിലുള്ള പ്രശ്‌നങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. നന്ദിതയുടെ മറ്റ് ചിത്രങ്ങളുടെ തിരക്കൊഴിഞ്ഞാല്‍ ഉടന്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഇതൊരു സ്ത്രീ കേന്ദ്രീകൃത സിനിമയല്ലെന്നും എന്നാല്‍ ഒരു സ്ത്രീ സംവിധാനം ചെയ്യുന്നതിനാല്‍ അവരുടെ കാഴ്ചപ്പാടിലൂടെ കടന്നുപോകുന്ന ചിത്രമാണെന്നുമാണ് സംവിധായിക പറയുന്നത്.