ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ്! സൂര്യന്‍ ചൂടിലല്ല, ഭൂമി ഹിമയുഗത്തിലേക്ക്, കൊച്ചിക്കായല്‍ പോലും തണുത്തുറഞ്ഞുപോകുമത്രേ

sun

ലണ്ടന്‍: ഭൂമിയില്‍ ഐസ് ഏജ് വരാന്‍ പോകുന്നുവെന്ന്  ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഭൂമിയുടെ താപനിലയില്‍ വലിയ തോതില്‍ കുറവുണ്ടാകുന്ന സുദീര്‍ഘമായ കാലഘട്ടങ്ങളെയാണു ഹിമയുഗം അഥവാ ഐസ് ഏജ് എന്നൊക്കെ വിശേഷിപ്പിക്കുന്നത്. ചുട്ടുപഴുത്ത രശ്മികള്‍ ചൊരിയുന്ന സൂര്യന്‍ ഈയിടെയായി അത്ര ചൂടിലല്ലത്രേ! ഈ മാസം ആദ്യമാണു അപൂര്‍വമായ ആ പ്രതിഭാസം ഒരു ഇടവേളയ്ക്കു ശേഷം ശാസ്ത്രജ്ഞര്‍ വീണ്ടും ശ്രദ്ധിച്ചത്.

സൂര്യന്റെ പ്രതലത്തില്‍ കാണാറുള്ള സണ്‍ സ്‌പോട്ട്‌സ് അപ്രത്യക്ഷമായിരിക്കുന്നു. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെങ്കിലും സോളാര്‍ മിനിമം ഫെയ്‌സ് എന്നറിയപ്പെടുന്ന അവസ്ഥയിലേക്കു സൂര്യന്‍ നീങ്ങുന്നുവെന്നതിന്റെ സൂചനയാണ്. 2019നും 2021നും ഇടയിലാണു അടുത്ത സോളാര്‍ മിനിമം ഫെയ്‌സ് പ്രതീക്ഷിക്കപ്പെടുന്നത് എന്നു കാലാവസ്ഥാ നിരീക്ഷകന്‍ പോള്‍ ഡോറിയാന്‍ പറയുന്നു. ഇതിനു മുമ്പ് 1645ലാണു ഇത്തരത്തിലുള്ള പ്രതിഭാസത്തിനു ലോകം സാക്ഷ്യം വഹിച്ചത്. ഇംഗ്ലണ്ടിലെ തെംസ് നദി വരെ തണുത്തുറഞ്ഞു പോകുന്നതാണു അന്നു ലോകം കണ്ടത്. ഇന്ത്യയില്‍ ഇത് അനുഭവപ്പെട്ടാല്‍ കൊച്ചി കായലിലൂടെ വേണമെങ്കില്‍ നടന്നുപോകാവുന്ന അവസ്ഥ വരുമെന്നു സാരം. അത്തരമൊരു കാലഘട്ടത്തിന്റെ ചെറു പതിപ്പാണു വീണ്ടും വരാനൊരുങ്ങുന്നത്. സൂര്യന്റെ ഈ സ്വഭാവമാറ്റം ബഹിരാകാശ സഞ്ചാരികള്‍ക്കും അപകടമാണെന്നു പോള്‍ ഡാരിയന്‍ കൂട്ടിച്ചേര്‍ക്കുന്നു.

Related posts