സംസ്ഥാന യൂത്ത് (അണ്ടര്‍ 25) ചെസ് ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുടയില്‍

tcr-chessഇരിങ്ങാലക്കുട: തൃശൂര്‍ ചെസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ചെസ് അസോസിയേഷന്‍ തൃശൂരിന്റെ സഹകരണത്തോടുകൂടി സംസ്ഥാന യൂത്ത് (അണ്ടര്‍ 25) ചെസ് ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍ രണ്ടുദിവ സങ്ങളിലായി ഇരിങ്ങാലക്കുട ജ്യോതിസ് കോളജില്‍ നടത്തും. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും നൂറോളം കളിക്കാര്‍ പങ്കെടുക്കും. തൃശൂരിന്റെ എം.ആര്‍.സൂരജ്, കോട്ടയത്തിന്റെ സന്‍ജയ് എസ്.പിള്ള, കണ്ണൂരിന്റെ സോനുമോന്‍, എറണാകുളത്തിന്റെ മാര്‍ത്താണ്ഡന്‍ തുടങ്ങിയ പ്രമുഖ കളിക്കാര്‍ പങ്കെടുക്കും.

സെപ്റ്റംബര്‍ 20 മുതല്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള സംസ്ഥാന യൂത്ത് (അണ്ടര്‍ 25) ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍നിന്നും തെരഞ്ഞെടുക്കും. ഇരിങ്ങാലക്കുട എംഎല്‍എ കെ.യു അരുണന്‍ മാസ്റ്റര്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ വയസ് തെളി യിക്കുന്ന രേഖകള്‍ സഹിതം നാളെ ഒമ്പതുമണിക്കു മുമ്പ്  ഇരിങ്ങാലക്കുട ജ്യോതിസ് കോളജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9387726873 എന്ന നമ്പറില്‍ ബന്ധപ്പെടാം.

കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോയ് പീണിക്ക പ്പറമ്പില്‍, തൃശൂര്‍ ചെസ് അക്കാദമി പ്രസിഡന്റ് എം.ജയമോഹന്‍, ഒര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ ജോസ് ജെ ചിറ്റിലപ്പിള്ളി, തൃശൂര്‍ ചെസ് അക്കാദമി ഓര്‍ഗനൈസിംഗ് സെക്രട്ടറി എം. പീറ്റര്‍ ജോസഫ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts