സച്ചിനെ മറികടക്കാന്‍ കുക്കിനായില്ല

sp-cookലീഡ്‌സ്: ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡിനായി ഇംഗ്ലീഷ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ഇനിയും കാത്തിരിക്കണം. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പേരിലുള്ള റിക്കാര്‍ഡ് പഴങ്കഥയാക്കാന്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിറങ്ങിയ കുക്കിന് 15 റണ്‍സിന് പുറത്താകേണ്ടിവന്നു. ചെസ്റ്റര്‍ ലീ സ്ട്രീറ്റില്‍ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഈ നേട്ടം കൈവരിക്കാന്‍ 20 റണ്‍സ് കൂടി മതിയായിരുന്നു. എന്നാല്‍, 14-ാം ഓവറില്‍ സുരംഗ ലക്മലിന്റെ പന്തില്‍ കരുണരത്‌ന പിടിച്ച് കുക്ക് മടങ്ങി.

10,000 റണ്‍സ് പിന്നിടുമ്പോള്‍ സച്ചിന്റെ പ്രായം 31 വയസും 326 ദിവസവും. കുക്കിന്റെ പ്രായമാകട്ടെ 31 വയസും 155 ദിവസവും. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ 12 പേര്‍ മാത്രമേ അഞ്ചക്കം കടന്നിട്ടുള്ളു. ഇംഗ്ലീഷുകാര്‍ക്ക് ആര്‍ക്കും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ലതാനും.രണ്ടാം ടെസ്റ്റില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ആറു വിക്കറ്റിന് 310 റണ്‍സ് എന്ന നിലയിലാണ്. അലക്‌സ് ഹെയ്ല്‍സ് (83), ജോ റൂട്ട് (80) എന്നിവരാണ് ആതിഥേയ നിരയില്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തത്. ആദ്യ ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്.

Related posts