ചാരുംമൂട്: താമരക്കുളം ഇരപ്പന്‍ പാറയിലെ വെള്ളച്ചാട്ടം കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കുന്നു. ജില്ലാ മെഗാ ടൂറിസം പദ്ധതിയില്‍ ഇടംനേടിയ താമരക്കുളം പഞ്ചായത്തിലാണ് പ്രകൃതിയുടെ വരദാനമായ ഈ വിസ്മയക്കാഴ്ചയുള്ളത്. മഴക്കാലത്ത് ഇരപ്പന്‍പാറ കൂടുതല്‍ നയനമനോഹരമാകും. മണ്‍സൂണ്‍ സീസണില്‍ ഈ വിസ്മയ കാഴ്ച ആസ്വദിക്കാന്‍ സന്ദര്‍ശകരായി ധാരാളംപേര്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേരാറുണ്ട്
. തോട്ടിലൂടെ ഒഴുകിയെത്തുന്ന വെള്ളം താഴ്ചയിലു ള്ള പാറകളില്‍ പതിച്ചശേഷം പതഞ്ഞ് ഒഴുകിയകലുന്നത് മനോഹരമായ കാഴ്ചയാണ്. ടൂറിസ്റ്റ് കേന്ദ്രമായി മാറുന്ന വയ്യാങ്കരച്ചിറയില്‍ നിന്നുള്‍പ്പെടെയുള്ള വെള്ളമാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. തോട്ടിലൂടെയെത്തി രണ്ടു കലുങ്കുകള്‍ക്കടിയിലൂടെയാണ് വെള്ളം കൂറ്റന്‍ പാറയിലേക്ക് പതിച്ച് പുഞ്ചയിലേക്ക്ഒഴുകിമാറുന്നത്. വെള്ളം പാറകളിലേക്ക് പതിക്കുമ്പോഴുള്ള ശബ്ദം കിലോമീറ്ററുകള്‍ക്കകലെ നിന്നും കേള്‍ക്കാന്‍ കഴിയും. ഇതുമൂലമാണ് ഇവിടം ഇരപ്പന്‍പാറ എന്നറിയപ്പെടുന്നത്.
വെള്ളമേറുന്ന സമയം ഇവിടെ സന്ദര്‍ശകരുടെ തിരക്കാണ്. സീരിയലുകള്‍, ആല്‍ബങ്ങള്‍ എന്നിവയുടെ ചിത്രീകരണവും നടക്കാറു ണ്ട്. കടുത്ത വേനലില്‍ മാത്രമാണ് വെള്ളം പൂര്‍ണമായും വറ്റാറുള്ളത്. ഇരപ്പന്‍പാറ വെള്ളച്ചാട്ടം വയ്യാങ്കര ടൂറിസത്തിന്റെ ഭാഗമാക്കി മാറ്റണമെന്ന ചര്‍ച്ചകള്‍ നേരത്തെ സജീവമായി നടന്നിരുന്നെങ്കിലും ഒരു പദ്ധതികളുമുണ്ടായില്ല വയ്യാ ങ്കര ടൂറിസത്തിന്റെ രണ്ടാം ഘട്ട പദ്ധതികളിലെങ്കിലും ഇരപ്പന്‍പാറയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമായിട്ടുണ്ട്.
വെള്ളച്ചാട്ടത്തിന്റെ റോഡിനഭിമുഖമായുള്ള സ്ഥലങ്ങളില്‍ കൈവരികള്‍ നിര്‍മിച്ച് അപകട ങ്ങള്‍ ഒഴിവാക്കണം. കൂടാതെ പൂന്തോട്ടം ഉള്‍പ്പെടെ നിര്‍മിച്ച് സൗന്ദര്യ വല്‍ക്കരണം നടത്തണം. സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ ഇരിപ്പിട സൗകര്യങ്ങളും ആവശ്യമായ വെളിച്ചവും കൂടിയാവുന്നതോടെ ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും.