സന്തോഷ് ട്രോഫി: സര്‍വീസസിനു കിരീടം

sp-keralaനാഗ്പുര്‍: എഴുപതാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം സര്‍വീസസ് സ്വന്തമാക്കി. ഫൈനലില്‍ മഹാരാഷ്ട്രയെ 2-1നാണ് പട്ടാളക്കാര്‍ തോല്പിച്ചത്. അര്‍ജുന്‍ ടുഡുവിന്റെ ഇരട്ടഗോളാണ് സര്‍വീസസിന് ജയമൊരുക്കിയത്.ലീഡ് നേടിയ ശേഷമായിരുന്നു മഹാരാഷ്ട്രയുടെ തോല്‍വി. 15-ാം മിനിറ്റില്‍ മുഹമ്മദ് ഷബാസാണ് ആതിഥേയര്‍ക്കായി വലകുലുക്കിയത്. നിരവധി മലയാളികള്‍ നിറഞ്ഞ സര്‍വീസസ് 26-ാം മിനിറ്റില്‍ സമനില പിടിച്ചു.

ടൂര്‍ണമെന്റിലുടനീളം മികവു പ്രകടിപ്പിച്ച അര്‍ജുന്റെ നിലംപറ്റെയുള്ള ഷോട്ട് മഹാരാഷ്ട്ര ഗോളിയെ മറികടക്കുകയായിരുന്നു. 37-ാം മിനിറ്റില്‍ വിജയഗോളും അര്‍ജുന്റെ ബൂട്ടില്‍നിന്നു പിറന്നു. ദേശീയ ടീം കോച്ച് സ്റ്റീവ് കോണ്‍സ്റ്റന്റൈന്‍ ഫൈനല്‍ വീക്ഷിക്കാനെത്തിയിരുന്നു.

Related posts