സമനില സൗഹൃദവുമായി ഹോളണ്ട്–ബെല്‍ജിയം

sp-footbalആംസ്റ്റര്‍ഡാം: രാജ്യാന്തര സൗഹൃദ ഫുട്‌ബോളില്‍ ഹോളണ്ടും ബെല്‍ജിയവും 1–1 സമനിലയില്‍ പിരിഞ്ഞു. പിന്നില്‍നിന്നശേഷമായിരുന്നു ബെല്‍ജിയം സമനിലയില്‍ എത്തിയത്. 38–ാം മിനിറ്റില്‍ ഡാവി ക്ലാസെന്റെ പെനാല്‍റ്റി ഗോളിലൂടെ മുന്നില്‍ കടന്ന ഹോളണ്ടിനെ 82–ാം മിനിറ്റിലാണ് ബെല്‍ജിയം സമനിലയില്‍ പിടിച്ചത്. യാനിക് കറാസ്‌കോയുടെ വകയായിരുന്നു ബെല്‍ജിയത്തിന്റെ ഗോള്‍. മറ്റു മത്സരങ്ങളില്‍ ബെലാറൂസ് 1–0ന് ഗ്രീസിനെയും തജിക്കിസ്ഥാന്‍ 3–0നു തുര്‍ക്ക്‌മെനിസ്ഥാനെയും സിറിയ 2–0നു സിംഗപ്പൂരിനെയും കീഴടക്കി.

Related posts