ഷൊര്‍ണൂര്‍: നിളാതീരത്തെ നഗരങ്ങളുടെ അഴുക്കുചാലുകളെല്ലാം തുറന്നിരിക്കുന്നത് ഭാരതപ്പുഴയിലേക്ക്. ഭാരതപ്പുഴ നശിക്കുന്നതിനും മലീമസമാക്കുന്നതിനും അഴുക്കുചാലുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. പതിനായിരക്കണക്കിന് ലിറ്റര്‍ മലിനജലമാണ് ഓരോദിവസവും ഭാരതപ്പുഴയിലെ ജലത്തില്‍ കലരുന്നത്.ഇങ്ങനെ മാലിന്യം നിറഞ്ഞ വെള്ളമാണ് ശുദ്ധജലത്തില്‍ കലര്‍ന്ന് പദ്ധതികള്‍ വഴി കുടിവെള്ളമായി എത്തുന്നത്. ഇത്തരം അഴുക്കുചാലുകള്‍ കണെ്ടത്തി മൂടിയാല്‍ ഭാരതപ്പുഴയിലെ മാലിന്യത്തിന് പരിഹാരമാകും.
അന്യസംസ്ഥാന തൊഴിലാളികള്‍ മലമൂത്ര വിസര്‍ജനം നടത്തുന്നതുവഴിയും വലിയതോതില്‍ ഭാരതപ്പുഴ മലിനമാകുന്നുണ്ട്. ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഭാരതപ്പുഴയില്‍ അപകടകരമാംവിധം കാണപ്പെടുന്ന കോളിഫോം ബാക്്ടീരിയ്ക്ക് മുഖ്യകാരണം അഴുക്കുചാലുകളും മലമൂത്ര വിസര്‍ജ്യങ്ങളുമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും പുഴയിലേക്ക് തുറന്നുവച്ചിരിക്കുന്ന അഴുക്കുചാലുകള്‍ മൂടുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യുന്നപക്ഷം പുഴ മലിനീകരണം ഒരുപരിധിവരെ ഒഴിവാക്കാം.പുഴയിലെ ജലത്തില്‍ അടങ്ങിയിരിക്കുന്ന കോളിഫോം ബാക്ടീരിയകളുടെ എണ്ണത്തില്‍ വര്‍ധന വരുന്നതും കണ്ടില്ലെന്നു നടിക്കാനാകില്ല.