കോട്ടയം: സര്‍ക്കസ് ആരാധകരെ വിസ്മയിപ്പിക്കാന്‍ വീണ്ടും ജംബോ സര്‍ക്കസ് കോട്ടയത്ത്. 100ല്‍പ്പരം കലാകാരന്‍മാരുടെയും അമ്പതോളം അഡ്മിനിസ്ട്രറ്റീവ് സ്റ്റാഫ്, 200ല്‍പ്പരം സഹായികള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജംബോ സര്‍ക്കസ് ഇന്നു മുതല്‍ നാഗമ്പടത്ത് പ്രവര്‍ത്തനം ആരംഭിക്കും. ഡബിള്‍ സാരി ആക്രോബാറ്റ്, നെറ്റിമേല്‍ ബാംബു, റോളര്‍ ബാലന്‍സ്, ഫിഷ് ആക്ട്് എന്നിവയാണു വ്യത്യസ്തമായ പുത്തന്‍ ഇനങ്ങള്‍. ഏത്യോപ്യന്‍ കലാകാരന്‍മാരായ അസ്മല്‍ ബര്‍ഹെ, ഇസാനാ അറഗാവി ബസ്രാത്ത്, എന്നിവരുടെ നേതൃത്വത്തിലാണു അഭ്യാസ പ്രകടനങ്ങള്‍ നടക്കും.
ഹാറ്റ് ജഗഌംഗ്, ഫുട് ആക്രോബാറ്റ് എന്നിവയാണു ഇവരുടെ വിസ്മയ പ്രകടനങ്ങള്‍. ഒരാളുടെ കാലില്‍ കിടന്നു മറ്റേയാള്‍ കാണിക്കുന്ന അഭ്യാസങ്ങളാണ് ഇതിനെ മറ്റു പ്രകടനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഗ്ലോബിനുള്ളില്‍ നാല് പേരുടെ മോട്ടോര്‍ സൈക്കിള്‍ അഭ്യാസ പ്രകടനം, സാരി ആക്രോബാറ്റ്, സ്പ്രിംഗ് ബോര്‍ഡ് ആക്രോബാറ്റ്, റഷ്യന്‍ റോപ്പ് ആക്രോബാറ്റ്, ഫയര്‍ ഡാന്‍സ്, സ്‌കേറ്റിംഗ് ഫളൈയിംഗ് ട്രീപ്പിള്‍സ് എന്നിവയാണു സര്‍ക്കസിന്റെ പ്രധാനപ്പെട്ട ഐറ്റങ്ങള്‍. ജീവനുള്ള മത്സ്യങ്ങളെ വായിലൂടെ വിഴുങ്ങി അവയെ ജീവനോടെ തന്നെ പുറത്തേക്കു തുപ്പുന്നു.
പച്ച, ചുവപ്പ് നിറത്തിലുള്ള ജലം ഒന്നിച്ചു കുടിച്ചശേഷം നിറം തിരിച്ചു വെള്ളം എട്ടുമിനിട്ടിനുള്ളില്‍ പുറത്തേക്കു കളയുന്നു. നീല, ചുവപ്പ് സ്വര്‍ണ നിറങ്ങളിലുള്ള മക്കാവോ തത്തകള്‍ ജംബോ സര്‍ക്കസിന്റെ മാത്രം പ്രത്യേകതകളാണ്. ദിവസവും ഉച്ചകഴിഞ്ഞു ഒന്നിനും നാലിനും രാത്രി എഴിനുമായി മൂന്നുഷോകളാണുള്ളത്. 100, 150, 200, 250 എന്നിങ്ങനെയാണു ടിക്കറ്റ് നിരക്ക്്. സര്‍ക്കസിന്റെ ഉദ്ഘാടനം ഇന്നു രാത്രി എഴിനു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന, ജില്ലാ കളക്്ടര്‍ സി.എ. ലത, ജില്ലാ പോലീസ് ചിഫ് എന്‍. രാമചന്ദ്രന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജേക്കബ്, സി.എന്‍.സത്യനേശന്‍, ടി.എന്‍. ഹരികുമാര്‍, സാബു പള്ളിവാതുക്കല്‍, ജോജന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.