ഇരിങ്ങാലക്കുട: ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളോട് മനുഷ്യത്വപരമായി ഇടപെടാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കണമെന്ന് ടി.വി. ഇന്നസെന്റ് എംപി. പുല്ലൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിതീര്‍ത്ത സഹകരണ കോണ്‍ഫറന്‍സ് മിനി ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക യായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. പ്രഫ.കെ.യു. അരുണന് എംഎല്‍എ മുഖ്യപ്രഭാഷണവും അവാര്‍ഡ് വിതരണവും നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് സരളവിക്രമന്‍, ജില്ലാ പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു വെളിയത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനിസത്യന്, വാര്‍ഡ് അംഗം തോമസ് തൊകലത്ത്, അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.കെ അനില്‍കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വൈസ് പ്രസിഡന്റ് എല്‍.കെ. കൃഷണന് ഉപഹാര സമര്‍പ്പണം നടത്തി. ഭരണസമിതി അംഗം സാജന് കാക്കനാട്, സെക്രട്ടറി എം.വി. ആനന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വാഹന വായ്പാ പദ്ധതി അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.