സാന്ദ്രതോമസ് വിവാഹിതയായി

Sandra120716നടി സാന്ദ്രതോമസ് വിവാഹിതയായി. ജൂലൈ 10നായിരുന്നു വിവാഹം. ബിസിനസുകാരനായ വില്‍സണ്‍ തോമസാണ് വരന്‍. എറണാകുളത്തെ ചര്‍ച്ചില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. നടിയെന്നതില്‍ ഉപരി നിര്‍മാതാവായാണ് സാന്ദ്ര സിനിമ മേഖലയില്‍ ശോഭിച്ചത്.

നിലമ്പൂര്‍ എടക്കര സ്വദേശിയും വ്യവസായിയും എറണാകുളത്ത് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഉടമയുമാണ് വില്‍സണ്‍. വിജയ് ബാബു, ലിജോ ജോസ്, ആന്‍ അഗസ്റ്റിന്‍, പാര്‍വ്വതി, സ്വാതി റെഡ്ഡി, പേളി മാണി, മിഥുന്‍ മാനുവല്‍ തോമസ് എന്നിവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ഫ്രൈഡെ ഫിലിം ഹൗസ് എന്ന നിര്‍മാണ കമ്പനിയുടെ ഉടമകളിലൊരാളാണ് സാന്ദ്ര തോമസ്.

Related posts