സാമൂഹിക പ്രവര്‍ത്തകന്‍ നദി അറസ്റ്റില്‍ !കുറ്റം, ഫുട്പാത്തിലിരുന്ന് വെള്ളം കുടിച്ചയാളിന്റെ കുപ്പി പോലീസ് തട്ടിത്തെറിപ്പിച്ചത് ചോദ്യം ചെയതു; പോലീസിന്റെ ക്രൂരകൃത്യങ്ങള്‍ തുടരുന്നു…

കോഴിക്കോട്: സാമൂഹിക പ്രവര്‍ത്തകന്‍ നദി അറസ്റ്റില്‍ ഫുട്പാത്തില്‍ വെള്ളം കുടിച്ചു കൊണ്ടിരുന്നയാളുടെ വെള്ളക്കുപ്പി തട്ടി തെറിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന്റെ നടപടിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണു നദിയെ പോലീസ് അറസ്റ്റ് ചെയ്തത് എന്നു പറയുന്നു. കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തി എന്നാണു പോലീസ് അറസ്റ്റിനു കാരണമായി പറയുന്നത്.

വെള്ളയാഴ്ച രാത്രി പാളയം ബസ് സ്റ്റാന്‍ഡിനു സമീപത്തായിരുന്നു സംഭവം. ഫുട്പാത്തിലിരുന്നു വെള്ളം കുടിച്ചു കൊണ്ടിരുന്നയാളുടെ വെള്ളം പോലീസ് ഓഫീസര്‍ ബിജീഷ് തട്ടിത്തെറിപ്പിക്കുകയായിരുന്നു എന്നു നദി പറയുന്നു.ഫുട്പാത്തില്‍ ഇരുന്നു പരസ്യമായി മദ്യം കഴിക്കുകയാണ് എന്നായിരുന്നു പോലീസിന്റെ ആരോപണം. സംഭവത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ നദി ഫേസ്ബുക്കില്‍ പങ്കുവച്ചതോടെ പോലീസിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്…

നദിയുടെ ഫേസ്ബുക്ക് പോസ്റ്റ്  ഇങ്ങനെ…

Related posts