വിറ്റുമുംബൈ: ഇന്ത്യന്‍ ഏകദിന, ട്വന്റി20 നായകന്‍ എം.എസ് ധോണിയുടെ ബാറ്റിംഗ് ദൃശ്യങ്ങള്‍ വിറ്റ് കോടികള്‍ സ്വന്തമാക്കിയിരിക്കുകയാണു ബിസിസിഐ. ധോണിയുടെ ജീവിതകഥ പറയുന്ന ‘എം.എസ്. ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി’എന്ന ചിത്രത്തിനായാണുധോണിയുടെ ബാറ്റിംഗ് ദൃശ്യങ്ങള്‍ ബിസിസിഐ വിറ്റിരിക്കുന്നത്. 40 കോടി രൂപയ്ക്കാണു ബിസിസിഐ കച്ചവടം നടത്തിയിരിക്കുന്നത്.
വീഡിയോ സിനിമയുടെ അണിയറക്കാര്‍ക്കു കൈമാറിയതായി ബിസിസിഐ അറിയിച്ചു. സിനിമയില്‍ ധോണിയുടെ മുഖത്തിനു്പകരം ചിത്രത്തിലെ നായകന്റെ മുഖം മോര്‍ഫ് ചെയ്ത് ചേര്‍ത്തിട്ടുണെ്ടന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
2011 ലോകകപ്പിന്റെ ഫൈനലിലെ ദൃശ്യങ്ങളാണത്രേ ഇത്തരത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റനിലേക്കുള്ള ധോണിയുടെ വളര്‍ച്ച കാണിക്കുന്ന ചിത്രം ഈ മാസം 30നു റിലീസ് ചെയ്യുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ സുശാന്ത് സിംഗ് രജ്പുത് ആണു ധോണിയായി അഭിനയിക്കുന്നത്.