കനകദുര്‍ഗയ്ക്കും ബിന്ദുവിനുമായി മുടക്കുന്നത് ലക്ഷങ്ങള്‍, കോടതിയില്‍ ചെലവായ ചെലവിനുള്ള പൈസ മുടക്കുന്ന വിദേശത്തു നിന്ന് ? പോറലും പോലും ഏല്ക്കാത്ത കനകയ്ക്ക് ആശുപത്രിയില്‍ സുഖവാസവും, സാമ്പത്തിക സ്രോതസ്സില്‍ ദുരൂഹത!!

ശബരിമലയില്‍ ദര്‍ശനം നടത്തി വാര്‍ത്തകളില്‍ ഇടംനേടിയ കനകദുര്‍ഗയുടെയും ബിന്ദുവിന്റെയും സാമ്പത്തിക സ്രോതസ് എന്താണ്? കഴിഞ്ഞ ഒരുമാസത്തിനിടെ സുപ്രീംകോടതിയില്‍ അഭിഭാഷകനെ നിയോഗിച്ചതിന് ഉള്‍പ്പെടെ ലക്ഷങ്ങളാണ് ഇരുവരും മുടക്കിയിരിക്കുന്നത്. എന്നാല്‍ വലിയ ശമ്പളമോ സാമ്പത്തികശേഷിയോ ഇല്ലാത്ത ഇരുവര്‍ക്കും വേണ്ടി ആരാണ് പിന്നില്‍ നിന്ന് കളിക്കുന്നത്? കനകദുര്‍ഗയുടെ ബന്ധുക്കള്‍ക്കു പോലും ഇക്കാര്യത്തില്‍ വ്യക്തതയില്ല.

സുപ്രീംകോടതിയില്‍ കനകദുര്‍ഗയ്ക്കായി അഭിഭാഷകന്‍ ഹാജരായത് സൗജന്യമായിട്ടല്ല. എന്നാല്‍ ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന അഭിഭാഷകന് ഇത്രയും പണം നല്കിയത് ആരാണെന്ന് തങ്ങള്‍ക്കറിയില്ലെന്ന് ബന്ധുക്കളും അയല്‍ക്കാരും പറയുന്നു. ഒരുമാസത്തോളം ഇരുവരും കേരളത്തിലും പുറത്തും ഒളിവില്‍ താമസിച്ചപ്പോള്‍ പണംമുടക്കിയതും ആരെന്ന് വ്യക്തമല്ല.

അതേസമയം സുഹൃത്തുക്കള്‍ വഴി കനകദുര്‍ഗയ്ക്ക് വിദേശത്തുനിന്നും ലക്ഷങ്ങള്‍ ലഭിച്ചതായി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. കനകദുര്‍ഗയുടെ അടുത്ത സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് ഇവര്‍ പറയുന്നത്. കനകദുര്‍ഗ ശബരിമലയിലെത്തിയശേഷം കഴിഞ്ഞദിവസം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ സഹായത്തിനെത്തിയത് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. ആശുപത്രിയിലും സഹായത്തിന് പാര്‍ട്ടിക്കാരാണുള്ളത്. കനകദുര്‍ഗയ്‌ക്കെതിരേ അവരുടെ നാട്ടില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്.

കനക ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്. പോലീസ് സംരക്ഷണത്തില്‍ സുഖവാസത്തിലാണ് ഇവര്‍. പല്ലിനു പോലും ഇവര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് കഴിഞ്ഞദിവസം പരിശോധനയില്‍ വ്യക്തമായിരുന്നു. ശബരിമലയില്‍ പ്രവേശിച്ചതിന്റെ പേരില്‍ വീട്ടിലുണ്ടായ വഴക്കില്‍ പരുക്കേറ്റാണു കനകദുര്‍ഗയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മായിയമ്മ പട്ടികയ്ക്ക് തലയ്ക്കടിച്ചു എന്നാണ് കനകദുര്‍ഗ്ഗ ആരോപിച്ചത്. എന്നാല്‍, ഇത് കള്ളക്കഥയാണെന്ന് വീട്ടുകര്‍ പറയുന്നു. ഒരു കൂട്ടുകുടുംബം തന്നെ വളരെ ആരാധനയോട് കണ്ട 70 വയസുള്ള സുമതിയമ്മയെ തള്ളിയിട്ട് കള്ളക്കഥയുണ്ടാക്കി പൊലീസ് കേസില്‍ പെടുത്തിയെന്നാണ് ആരോപണം.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കനക ദുര്‍ഗയ്ക്ക് 61 പേരുടെ പോലീസ് കാവലാണ് ഉള്ളത്. നോര്‍ത്ത് അസി. കമ്മീഷണര്‍ ഇ.പി പൃഥ്വിരാജിന്റെ മേല്‍നോട്ടത്തില്‍ സ്ട്രൈക്കിങ് ഫോഴ്‌സുകാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ആശുപത്രി വാര്‍ഡിലും പരിസരങ്ങളിലുമായി വിന്യസിച്ചിരിക്കുന്നത്. ചികിത്സ കഴിയും വരെ ഇത് തുടരും. പട്ടിക കൊണ്ട് തലയ്ക്കടിയേറ്റെന്ന് പറഞ്ഞാണ് അവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രയില്‍ പ്രവേശിക്കപ്പെട്ടത്.

Related posts