സിപിഎം ബോംബ് രാഷ്ട്രീയം ഉപേക്ഷിക്കണം: എന്‍. വേണു

knr-venuവടകര: തെരഞ്ഞെടുപ്പില്‍ പരാജയം തിരിച്ചറിഞ്ഞ സിപിഎം അക്രമം അഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോപ്പുകൂട്ടുകയാണെന്നും ഇതിനുദാഹരണമാണ് തെരുവമ്പറമ്പിലെയും അഴിയൂരിലെയും സ്‌ഫോടനങ്ങളും അഴിയൂരില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആര്‍എംപി പ്രവര്‍ത്തകരെ വധിക്കാന്‍ നടത്തിയ ശ്രമങ്ങളുമെന്നും ആര്‍എംപി നേതാവ് എന്‍.വേണു. സ്‌ഫോടനം സംഘര്‍ഷത്തിലൂടെ ഭീതിയുണ്ടാക്കാനും രാഷ്ട്രീയ എതിരാളികളെ വകവരുത്താനും നിരവധി ബോംബ് നിര്‍മാണ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനെതിരെ പോലീസും ജനങ്ങളും ജാഗ്രത പാലിക്കണമെന്നും വേണു കൂട്ടിച്ചേര്‍ത്തു. നിരവധി കൊലക്കേസുകളില്‍ സംസ്ഥാന നേതാക്കളടക്കം  പ്രതികളായിട്ടും സിപിഎം ഇനിയും പാഠം പഠിച്ചിട്ടില്ല. സിപിഎമ്മിന്റെ ആശയപാപ്പരത്തമാണ് ഇത് കാണിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ പോലീസിന്റെ നിഷ്ക്രിയത്വം ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും വേണു പ്രസ്താവനയില്‍ പറഞ്ഞു.

Related posts