വാഗാ അതിര്‍ത്തി പിടിച്ചടക്കി ഇന്ത്യക്കാരെ അടിമകളാക്കും ! കൊടുംഭീകരന്‍ ഹാഫിസ് സെയ്ദിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഞെട്ടിപ്പിക്കുന്നത്;പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെങ്ങും നിറയുന്നത് കടുത്ത ഇന്ത്യാ വിരുദ്ധത

കറാച്ചി: ഓരോ പാകിസ്ഥാന്‍ തെരഞ്ഞെടുപ്പും ഇന്ത്യ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. വീണ്ടുമൊരു തെരഞ്ഞെടുപ്പിനു കൂടി പാകിസ്ഥാനില്‍ കളമൊരുങ്ങുമ്പോള്‍ എങ്ങും നിറയുന്നത് ഇന്ത്യാ വിരുദ്ധത. മികച്ച രാജ്യമാക്കി പാകിസ്താനെ മാറ്റുമെന്നും ഇന്ത്യാക്കാരെ വാഗാ അതിര്‍ത്തിയില്‍ അടിമകളാക്കി മാറ്റുമെന്ന് വരെ പ്രചരണത്തില്‍ സ്ഥാനാര്‍ത്ഥികള്‍ തട്ടിവിടുന്നു.

ഇന്ത്യയ്ക്ക് ഏറ്റവും തലവേദയായ മുംബൈ ഭീകരാക്രമണത്തിന്റെ തലച്ചോറ് എന്ന് ഇന്ത്യ വിശ്വസിക്കുന്ന ഹാഫീസ് സയീദ് തന്റെ മില്ലി മുസഌം ലീഗ് പാര്‍ട്ടിയുടെ 265 സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ അനേകം രാജ്യങ്ങള്‍ ആവശ്യപ്പെടുന്നതും അമേരിക്ക 10 ദശലക്ഷത്തിന് തലയ്ക്ക് വിലയിട്ടിരിക്കുന്നതുമായ ഹാഫീസ് സയീദും മകനും മത്സരിക്കുന്നുണ്ട്.

സുരക്ഷാ ക്ലിയറന്‍സ് കിട്ടാതിരുന്നതിനാല്‍ തുടക്കത്തില്‍ പാകിസ്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എംഎംഎല്‍നെ രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാന്‍ മടിച്ചെങ്കിലും അള്ളാ ഒ അക്ബര്‍ തെഹ്‌രീക്ക് എന്ന എഎടി യുടെ തണലിലാണ് തീവ്രവാദി നേതാവും അനുചരന്മാരും തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഹഫീസ് സയീദും അയാളുടെ ജമാത്ത് ഉദ് ദവയും എംഎംഎല്ലും വാഷിംഗ്ടണിന്റെ ആഗോള ഭീകര പട്ടികയില്‍ പെട്ടിട്ടുള്ളവരാണ്. നിരോധനവും പരിശോധനകളുമെല്ലാം മറികടന്ന സയീദ് തന്റെ സ്ഥാനാര്‍ത്ഥികള്‍ക്കായി പാകിസ്താനില്‍ ഓടി നടക്കുകയാണ്. പാകിസ്താനിലെ പ്രധാന നഗരങ്ങളിലെല്ലാം തന്റെ പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി സയീദ് എത്തുകയും പ്രസംഗിക്കുകയും ചെയ്യുകയാണ്.

നവാസ് ഷെരീഫ് ജയിലിലായതിനാല്‍ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ശക്തമായ പ്രതിസന്ധി നേരിടുന്നുണ്ട്. എംഎംഎല്‍ തന്നെയാകും ഇത്തവണ ശക്തമായ മുന്നേറ്റം നടത്താന്‍ പോകുന്ന പാര്‍ട്ടിയെന്നാണ് പാകിസ്താനിലെ വിലയിരുത്തല്‍.

ഹാഫിസ് സെയ്ദ് മാത്രമല്ല പ്രധാന സ്ഥാനാര്‍ഥികളില്‍ പെടുന്ന ഇമ്രാന്‍ഖാനും പിഎംഎന്‍എല്‍ നേതാവ് ഷെഹബാസ് ഷെരീഫുമെല്ലാം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉയര്‍ത്തുന്നത് കടുത്ത ഇന്ത്യാ വിരുദ്ധത തന്നെയാണ്.

പാകിസ്താനിലെ ലോഡ് ഷെഡ്ഡിംഗ് ആറു മാസത്തിനുള്ളില്‍ അവസാനിപ്പിക്കുമെന്ന് പറഞ്ഞ ഷെഹബാസ് തങ്ങളുടെ രാജ്യത്തെ ഇന്ത്യയേക്കാള്‍ മികച്ച രാജ്യമാക്കുമെന്നും ഇന്ത്യാക്കാരെ അടിമകളാക്കി അതിര്‍ത്തിയില്‍ കൊണ്ടു വരുമെന്നും വരെയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തട്ടിവിട്ടത്.

മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഇന്ത്യാ അനുകൂല നിലപാടുകാരന്‍ എന്ന് ആക്ഷേപിച്ചാണ് പുതിയ പ്രധാനമന്ത്രിയായേക്കും എന്ന് വിലയിരുത്തപ്പെടുന്ന ഇമ്രാന്‍ഖാന്‍ പാകിസ്താനില്‍ തന്റെ പാര്‍ട്ടിയുടെ പ്രചരണം നടത്തുന്നത്.

ഇവര്‍ നേരിയ വിജയം നേടുമെന്നാണ് തെരഞ്ഞെടുപ്പ് പ്രവചനക്കാരുടെ ഭാഷ്യമെന്നും എന്നിരുന്നാലും പാകിസ്ഥാനില്‍ ഒരു സീറ്റില്‍ പോലും ജയിച്ചാല്‍ അത് ഹാഫിസിന്റെ തീവ്രവാദ രാഷ്ട്രീയത്തിന്റെ വിജയമാവും. തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍ എത്തിയാല്‍ എംഎംഎല്‍ ഇമ്രാന്‍ഖാനുമായി കൈ കോര്‍ക്കുമെന്നും വിവരമുണ്ട്.

കൊടും ഭീകരരുടെ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും ഇമ്രാന് സഹായം കിട്ടുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

സൈന്യത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനാണ് ഇമ്രാന്‍ ഖാന്‍ തയ്യാറെടുക്കുന്നത്. ഐഎസ്‌ഐയ്ക്കും ഇതിന് സമ്മതമാണ്. ഇതോടെ ഇന്ത്യക്കെതിരെയുള്ള എല്ലാ ആക്രമണങ്ങളും ഇവര്‍ക്ക് സര്‍ക്കാരിന്റെ സഹായത്തോടെ നടത്താനാവും.

സൈന്യവും ഐഎസ്‌ഐയും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയുടെ ജയത്തിനായി പ്രയത്‌നിച്ച് കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. മുമ്പുള്ളതിന്റെ പതിന്മടങ്ങു ഭീകര ഇടപെടലുകളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കാണാന്‍ കഴിയുന്നത്. ആര് ജയിച്ചാലും ഇന്ത്യയ്ക്ക് അത് ഭൂഷണമാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

Related posts