കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐഎന്‍ടിയുസി നേതാക്കള്‍ക്ക് സീറ്റ് നല്‍കാത്ത കോണ്‍ഗ്രസ് നടപടിയില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി നഗരത്തില്‍ പ്രകടനം നടത്തി. ഹൈക്കോടതി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം ഗാന്ധിസ്ക്വയറില്‍ സമാപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹികുട്ടി ഉദ്ഘാടനം ചെയ്തു.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം കടുത്ത അവഗണനയാണ് തങ്ങളോട് കാണിച്ചതെന്നും ഇതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഐഎന്‍ടിയുസി ജില്ലാ നേതാക്കളെ ചര്‍ച്ചയ്ക്കായി കെപിസിസി ക്ഷണിച്ചിട്ടുണെ്ടന്നും ഇതില്‍ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പോകുമെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് രാജപ്പന്‍പിള്ള നേതാക്കളായ എം.എം അലിയാര്, ഷീല ജെറോം, ടി.കെ രമേശന്, എന്‍.എം അമീര്‍, തോമസ് പ്ലാശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.