സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കുന്നില്ല; മങ്കയത്ത് അപകടമരണം വര്‍ദ്ധിക്കുന്നു

tvm-waterflowപാലോട്: പ്രതിദിനം നൂറുകണക്കിന് സന്ദര്‍ശകരെത്തുനന് മങ്കയെ ഇക്കോടൂറിസ്റ്റ് കേന്ദ്രത്തില്‍  ഇടക്കാലത്തിനു ശേഷം വീണ്ടും അപകടമരണം പതിവാകുന്നു. വനം വകുപ്പും, വനം സംരക്ഷണ സമിതിയും വേണ്ടത്രമുന്‍കരുത ലുകളെടുത്തിട്ടും അപകടങ്ങള്‍ കുറയുന്നില്ല. മദ്യപിച്ചുകൊണ്ട് വഴുക്കന്‍ പാറകളില്‍ കയറുന്നതാണ് മിക്കപ്പോഴും അപകടങ്ങള്‍ക്ക് കാരണ മാകുന്നത്.   കൊല്ലത്തുനിന്നുള്ള വ്യാപാരിയാണ് ഒടുവില്‍ മങ്കയത്തെ മീന്‍മുട്ടി വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതിവീണ് ജീവന്‍ പൊലിഞ്ഞത്. കൂട്ടുകാരോടൊത്ത് അവധിദിനം ആഘോഷിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏഴുപേര്‍ക്കാണ്  ഇവിടെ മരണം സംഭവിച്ചത്.

മങ്കയത്തും കാളക്കയത്തും മീന്‍മുട്ടിയിലും വനംവകുപ്പ് അപകട സാധ്യതമുന്‍നിര്‍ത്തിയുള്ള ധാരാളം ബോഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ ഈ ഭാഗങ്ങളില്‍ വന്നിറങ്ങുന്ന സന്ദര്‍ശകര്‍ക്ക് അപകടസൂചനകള്‍ നല്‍കാന്‍ ധാരാളം ഗൈഡുകളും ഇവിടെയുണ്ട്. എന്നട്ടും അപകടത്തിന് ഒരുകുറവും വിന്നിട്ടില്ല. കാളക്കയത്ത് സന്ദര്‍ശകര്‍ ഇറങ്ങാതിരിക്കുതിനുള്ള കമ്പിവേലിസ്ഥാപിക്കണം എന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. കാരണം ഇവിടെയാണ് ഏറെ അപകട സാധ്യതയുള്ളത്. മങ്കയത്തെ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ മദ്യപരിശോധന കര്‍ശനമാക്കിയാല്‍ അപകടം കുറക്കാവുന്നതേയുള്ളു.എന്ന നിര്‍ദേശവും മുന്നോട്ട് വക്കുന്നുണ്ട്.

മങ്കയത്തെ ചെക്കുപോസ്റ്റില്‍ പരിശോധനകള്‍ ഒഴിവാക്കികിട്ടു ന്നതിനായി തങ്ങള്‍ ബ്രമൂര്‍ എസ്‌റ്റേറ്റില്‍ പോകാനാണന്നു പറഞ്ഞ് മങ്കയം കടന്നു പോകുവരും  ഉണ്ട്. ഇവരെ നിയന്ത്രിക്കാന്‍ നിലവില്‍ സംവിധാനങ്ങളില്ലാത്തതും പ്രശ്‌നങ്ങള്‍ക്ക് കാരണ മാകുന്നു. മങ്കയത്തെ ചെക്കുപോസ്റ്റില്‍ ഫോറസ്റ്റ് ഉദ്ദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കുക, നിലവില്‍ സന്ദര്‍ശകരെ വിടുന്ന വെള്ളച്ചാട്ടത്തിലെ അപകട കരമായ കുഴികളില്‍ പാറഅടുക്കി അപകട രഹിതമാക്കുക എന്നീക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇവിടുത്തെ മരണ നിരക്ക് കുറക്കാം.

ചെമ്മുഞ്ചി യില്‍ നിന്നും ആരംഭിക്കു കാട്ടാറാണ്  ഒഴുകിയെ ത്തി മങ്കയത്ത് കാളക്ക യമായും മീന്‍മുട്ട’ി വെള്ളച്ചാട്ടമായും പേരുമാറുന്നത്. കാട്ടറിന്റെ സൗന്ദര്യമത്രയും ഈ അരുവിക്ക് ഇപ്പോഴുമുണ്ട്.  മങ്കയത്തെ മനം മയക്കു വെള്ളച്ചാട്ടം കണ്ട് സന്തോഷത്തോടെ മടങ്ങാനെത്തുവരുടെ ജീവന്‍ ഇവിടെ പൊലിയുന്നത് അവസാനിപ്പിക്കാന്‍ ഉദ്ദ്യോഗസ്ഥരും സന്ദര്‍ശകരും ഒരുപോലെ മുന്നോട്ടു വരണമെന്നാണ് പ്രധാന ആവശ്യം.

Related posts