ഗുരുവായൂര്‍: സിയാച്ചിനിലെ മഞ്ഞുമലയില്‍ മരിച്ച ലാന്‍സ് നായിക് കൊല്ലം മണ്‍റോതുരുത്ത് കൊച്ചിലുക്കത്ത് വീട്ടില്‍ സുധീഷിന്റെ മകള്‍ ഏഴു മാസം പ്രായമുള്ള മീനാക്ഷിയുടെ ചോറുകൊടുക്കാന്‍ രാജ്യസഭാ എംപിയായ സുരേഷ്ഗോപി ഗുരുവായൂരിലെത്തി.രാവിലെ പത്തരയോടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനുശേഷം സുരേഷ്ഗോപിയുടെ മടിയിലിരുത്തിയാണ് മീനാക്ഷിക്ക് ചോറ് കൊടുത്തത്.
സുധീഷിന്റെ ഭാര്യ സാലു, അച്ഛന് ബ്രഹ്മപുത്രന്, അമ്മ പുഷ്പവല്ലി തുടങ്ങിയ ബന്ധുക്കളും എത്തിയിരുന്നു. സുധീഷ് മരിച്ചപ്പോള്‍ വീട്ടിലെത്തിയ സുരേഷ്ഗോപി മീനാക്ഷിയുടെ ചോറൂണിന് എത്തുമെന്ന് പറഞ്ഞിരുന്നു. മീനാക്ഷിക്ക് തുലാഭാരം വഴിപാടും നടത്തി. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയംഗം കെ. കുഞ്ഞുണ്ണി സുരേഷ് ഗോപിയെ സ്വീകരിച്ചു.