സ്കൂളിന്റെ മതില്‍ പൊളിച്ചസംഭവം: പഞ്ചായത്ത് നിയമ നടപടിക്കൊരുങ്ങുന്നു

klm-ma-thilകുന്നിക്കോട് :കുന്നിക്കോട് ഗവ എല്‍പി സ്കൂളിന്റെ മതിലും,ശതാബ്ദി സ്മാരക ഗേറ്റും പൊളിച്ചുനീക്കിയത് അനുമതിയില്ലാതെന്ന് പഞ്ചായത്ത് കമ്മിറ്റി.രേഖാമൂലമുള്ള അനുമതിയില്ലാതെ അനധികൃതമായി പൊതുമുതല്‍ നശിപ്പിച്ചതിന് നിയമനടപടി സ്വീകരിക്കുവാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തു. സ്കൂളില്‍ പൂന്തോട്ടം,പാര്‍ക്ക് എന്നിവ നിര്‍മ്മിക്കുന്നതിന് അനുവാദം നല്‍കണമെന്നാവശ്യപ്പട്ട് ഇടക്കുളങ്ങര ചാച്ചാജി എന്ന ചാരിറ്റബിള്‍ സ്ഥാപനം വിളക്കുടി പഞ്ചായത്തിനെ സമീപിച്ചിരുന്നു.

എന്നാല്‍ സ്കൂളിന്റെ നിലവിലെ സാഹചര്യത്തില്‍ മാറ്റം വരുത്തരുതെന്നും,ഉപജില്ല വിദ്യാഭ്യാസ ഓഫീസ്,പിറ്റിഎ എന്നിവരില്‍ നിന്നും അനുമതി തേടണമെന്നും നിര്‍ദേശിച്ചിരുന്നെന്നും, എന്നാല്‍ ഇത് അംഗീകരിക്കാതെ ചാരിറ്റബിള്‍സ്ഥാപനംനിര്‍മ്മാണം ആരംഭിക്കുകയായിരുന്നുവെന്നും പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

Related posts