സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററികള്‍ അപകടകാരികള്‍

techബെയ്ജിംഗ്: സ്മാര്‍ട്ട്‌ഫോണ്‍ തീപിടിച്ചാല്‍ മാത്രമല്ല അപകടകരമായ വാതകങ്ങള്‍ പുറംതള്ളുന്നതെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. സ്മാര്‍ട്ട്‌ഫോണുകളുടെയും ടാബ്ലറ്റുകളുടെയും ബാറ്ററികളില്‍നിന്ന് നിരവധി വിഷവാതകങ്ങള്‍ പുറത്തുവരുന്നുവെന്നാണ് ചൈനീസ് ഗവേഷകരുടെ കണ്ടെത്തല്‍. ലിഥിയം അയോണ്‍ ബാറ്ററികളില്‍നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്‍പ്പെടെ നൂറിലധികം വാതകങ്ങളാണ് കണ്ടെത്തിയത്. തൊലിപ്പുറത്ത് ശക്തമായ ചൊറിച്ചിലും കണ്ണുകള്‍ക്കും ശ്വാസകോശത്തിനും ഹാനികരമായ വാതകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ്.

ഫോണ്‍ ചൂടാകുന്നതിന്റെയോ നിലവാരമില്ലാത്ത ചാര്‍ജര്‍ ഉപയോഗിക്കുന്നതിന്റെയോ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരല്ലെന്ന് ഗവേഷണത്തിന് നേതൃത്വം വഹിച്ച എന്‍ബിസി ഡിഫന്‍സ് ആന്‍ഡ് സിംഗ്ഹുവ യൂണിവേഴ്‌സിറ്റി വാര്‍ക്കാക്കുറിപ്പില്‍ അറിയിച്ചു.

ബാറ്ററികളുടെ തകരാറിനെത്തുടര്‍ന്ന് 2006ല്‍ ഡെല്‍ 40 ലക്ഷം ലാപ്‌ടോപ്പുകള്‍ തിരിച്ചുവിളിച്ചപ്പോള്‍ അടുത്തകാലത്ത് സാംസംഗ് ഇതേ തകരാറിനെത്തുടര്‍ന്ന് 25 ലക്ഷം നോട്ട് 7 ഫോണുകള്‍ തിരിച്ചുവിളിച്ചു. ബാറ്ററികളുടെ തകരാര്‍ മാത്രമേ ഇവിടെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളൂവെന്നാണ് യൂണിവേഴ്‌സിറ്റിയുടെ ആരോപണം. അതില്‍നിന്നുള്ള വിഷവാതകത്തെക്കുറിച്ച് ആരും അറിയുന്നില്ലെന്നും യൂണിവേഴ്‌സി പറയുന്നു.

50 ശതമാനം ചാര്‍ജുള്ള ബാറ്ററികളില്‍നിന്ന് പുറംതള്ളുന്ന വിഷവാതകങ്ങളുടെ അളവിനേക്കാളും കൂടുതല്‍ 100 ശതമാനം ചാര്‍ജുള്ള ബാറ്ററികള്‍ പുറംതള്ളുന്നുണ്ടെന്നും യൂണിവേഴ്‌സിറ്റി പറയുന്നു. ബാറ്ററിക്കുള്ളിലെ രാസപദാര്‍ഥങ്ങള്‍ അനുസരിച്ചാണ് വാതകങ്ങള്‍ രൂപപ്പെടുക.

Related posts