സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് അടിച്ചുതകര്‍ത്തു

EKM-BUSമൂവാറ്റുപുഴ: സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് രാത്രിയില്‍ അടിച്ചുതകര്‍ത്തു. ആശ്രമം സ്വകാര്യ ബസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന കോതമംഗലം – മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അനുഗ്രഹ ബസിന്റെ മുന്‍വശത്തെ ഗ്ലാസാണ് തകര്‍ത്തത്. ഇന്നലെ രാത്രി പത്തോടെ ട്രിപ്പ് അവസാനിപ്പിച്ച് ബസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്തശേഷം ജീവനക്കാര്‍ മടങ്ങുകയായിരുന്നു. ഇന്ന് രാവിലെ സര്‍വീസ് ആരംഭിക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് ഗ്ലാസ് തകര്‍ന്നത് അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കി. അതേസമയം സമയത്തെച്ചൊല്ലി മറ്റൊരു ബസ് ജീവനക്കാരുമായി കലഹം പതിവാണ്. ഇതേ തുടര്‍ന്ന് ഏതാനും നാള്‍ മുന്‍പ് മൂവാറ്റുപുഴ പോലീസ്  ഇരു ബസ് ജീവനക്കാരെയും വിളിച്ചുവരുത്തി പ്രശ്‌നം അവസാനിപ്പിച്ചതാണ്.

Related posts