കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് മു​ന്നി​ൽ കാ​ർ വ​ട്ടം ഇ​ട്ട് മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ; ബ​സ് ത​ട​യ​ൽ മേ​യ​റും സം​ഘ​വും സ​ഞ്ച​രി​ച്ച കാ​റി​ന് സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച്


തി​രു​വ​ന​ന്ത​പു​രം : കാ​റി​ന് സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി പ​ട്ട​ത്തു നി​ന്നും പാ​ള​യ​ത്തേ​ക്ക് സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ മേ​യ​റും സം​ഘ​വും  സഞ്ചരിക്കുമ്പോഴായിരുന്നു സം​ഭ​വം.

ബ​സി​നു മു​ന്നി​ല്‍ കാ​ര്‍ വ​ട്ടം നി​ര്‍​ത്തി​യി​ട്ട ശേ​ഷം മേ​യ​റും കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റും ത​മ്മി​ൽ ത​ർ​ക്കി​ക്കു​ന്ന ദൃ​ശ്യം പു​റ​ത്തു വ​ന്നു. ഡ്രൈ​വ​ര്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന മേ​യ​റു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

കാ​ർ ബ​സി​ന് കു​റു​കെ ഇ​ട്ട് ട്രി​പ്പ് മു​ട​ക്കി​യെ​ന്നും മേ​യ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും കാ​ണി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി.​ഡ്രൈ​വ​റു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ല.

Related posts

Leave a Comment