സ്റ്റിക്കര്‍ പതിച്ചാല്‍ പണികിട്ടും ബ്രോ; ബൈക്കുകളുടെ വൈസറുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നത് കുറ്റകരം

ktm-bikeകോട്ടയം:  ഇരുചക്രവാഹനങ്ങളില്‍ അനാവശ്യ സ്റ്റിക്കറുകള്‍ പതിക്കുന്നതു നിയമവിരുദ്ധമാണെന്നു മോട്ടോര്‍ വാഹന വകുപ്പ്. നഗരത്തിലും പരിസരപ്രദേശങ്ങളിലും നിയമവിരുദ്ധമായ നിരവധി സ്റ്റിക്കറുകളും ഭീകരരൂപികളുടെ ചിത്രങ്ങളും പതിച്ച ഇരുചക്രവാഹനങ്ങളാണു സഞ്ചരിക്കുന്നത്. ഇരുചക്രവാഹനങ്ങളുടെ മഡ്ഗാര്‍ഡ്, വൈസര്‍, ഹെഡ് ലാംപ്, ചെയിന്‍ കവര്‍ തുടങ്ങിയ ഭാഗങ്ങളിലാണു ചെറുതും വലുതുമായ സ്റ്റിക്കറുകള്‍ പതിക്കുന്നത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ വാഹന ഉടമയുടെ മേല്‍ പിഴ ഈടാക്കാവുന്ന കുറ്റമാണിത്. ബൈക്കുകളുടെ വൈസറില്‍ “വാണിംഗ്, ക്രൈം നമ്പര്‍ എന്നിങ്ങനെയുള്ള എഴുത്തുകളും നക്ഷത്ര ചിഹ്നങ്ങളും” അടങ്ങിയ സ്റ്റിക്കറുകളാണു കൂടുതലും കണ്ടുവരുന്നത്. ബൈക്കുകളുടെ വൈസറുകളില്‍ ഏതു വിധത്തിലുള്ള സ്റ്റിക്കര്‍ പതിക്കുന്നതും കുറ്റകരമാണ്. പ്രത്യേകിച്ചും ക്രൈം നമ്പര്‍, വാണിംഗ് തുടങ്ങി എഴുത്തോടു കൂടി സ്റ്റിക്കറുകള്‍ ജനങ്ങള്‍ക്കു തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും കോട്ടയം ആര്‍ടിഒ പ്രസാദ് എബ്രഹാം പറഞ്ഞു.

Related posts