സ്റ്റോക്ക്ഹോം: സ്വീഡനില്‍ തൊഴിലില്ലായ്മ കുറയുന്ന പ്രവണത തന്നെയാണ് തുടരുന്നത്. എന്നാല്‍, ഇതിന്റെ ആശ്വാസം ഇവിടത്തെ വിദേശികള്‍ക്ക് അത്ര ലഭ്യമല്ല. കാരണം, രാജ്യത്തെ തൊഴില്‍രഹിതരില്‍ പാതിയും വിദേശികള്‍ തന്നെ. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ ഇവരുടെ നിരക്ക് വളരെ ഉയരത്തിലാണ്.
കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച്, സ്വീഡനില്‍ ജനിച്ച ആളുകളില്‍ 4.7 ശതമാനത്തിനു മാത്രമാണ് ജോലിയില്ലാത്തത്. വിദേശത്തു ജനിച്ച് സ്വീഡനില്‍ താമസിക്കുന്നവരില്‍ 21.4 ശതമാനത്തിനും ജോലിയില്ല.
ആകെ 9.64 മില്യന്‍ ജനങ്ങളാണു സ്വീഡനിലുള്ളത്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍