കോവിഡില്‍ നിന്നും മുക്തരായ 10 പേര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു ! പഞ്ചാബില്‍ ഉയരുന്നത് വലിയ ആശങ്ക

കോവിഡില്‍ ഭേദമായി ആശുപത്രി വിട്ട ആളുകള്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത് ആശങ്കയുളവാക്കുന്നു. പഞ്ചാബിലെ മൊഹാലിയില്‍ പത്തു പേരുടെ പരിശോധനാഫലമാണ് ഇത്തരത്തില്‍ വീണ്ടും പോസിറ്റീവായത്.

ആശുപത്രിയില്‍ നിന്ന് വിട്ടയയ്ക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനയില്‍ ഇവര്‍ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. എല്ലാ രോഗികളും മൊഹാലിയിലെ ദേരാ ബസ്സി പട്ടണത്തില്‍ നിന്നുള്ളവരാണ്.

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ജൂണ്‍ മാസത്തിലാണ് ഇവരെ ഗ്യാന്‍ സാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചത് പഞ്ചാബില്‍ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

കോവിഡ് ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഒരാഴ്ചത്തെ ക്വാറന്റീനില്‍ കഴിയണമെന്ന് നിര്‍ദേശം നല്‍കാറുണ്ടെന്ന് മൊഹാലിയിലെ സിവില്‍ സര്‍ജനായ ഡോ. മഞ്ജിത് സിങ് പറഞ്ഞു.

ഈ കാലയളവില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാലും ഇവരെ രോഗികളായി പരിഗണിക്കാറില്ലെന്നും ഡോ. മഞ്ജിത് പറഞ്ഞു. ജോലിക്ക് തിരികെ പ്രവേശിക്കാനായി ഇവര്‍ സ്വയം പരിശോധനയ്ക്ക് വിധേയരാകുന്നുണ്ടെങ്കിലും പരിശോധനഫലം മുഖവിലയ്ക്കടുക്കാറില്ലെന്നും ഡോക്ടര്‍ അറിയിച്ചു.

Related posts

Leave a Comment