പ​നി ത​ല​ച്ചോ​റി​നെ ബാ​ധി​ച്ച് അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു! പ​നി പി​ടി​പെ​ട്ട​ത് 10 ദി​വ​സം മു​മ്പ്‌

തൃ​ശൂ​ർ: പ​നി ത​ല​ച്ചോ​റി​നെ ബാ​ധി​ച്ച് യു​കെ​ജി വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. വാ​ടാ​ന​പ്പ​ള്ളി റ​ഹ്മ​ത്ത് ന​ഗ​റി​ൽ പു​തി​യ​വീ​ട്ടി​ൽ മ​ൻ​സൂ​ർ-​സ​ബീ​ന ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ൾ ഫാ​ത്തി​മ അ​ഫ്രീ​നാ​ണ് മ​രി​ച്ച​ത്.

വാ​ടാ​ന​പ്പ​ള്ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്. 10 ദി​വ​സം മു​മ്പാ​ണ് കു​ട്ടി​ക്ക് പ​നി പി​ടി​പെ​ട്ട​ത്.

ആ​ദ്യം വാ​ടാ​ന​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ലും പി​ന്നീ​ട് തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലും പി​ന്നാ​ലെ എ​റ​ണാ​കു​ളം ആ​സ്റ്റ​ർ മെ​ഡ്സി​റ്റി​യി​ലും കു​ട്ടി​യെ ചി​കി​ത്സി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment