ശ്രീനഗര്‍: 12 വര്‍ഷത്തിനുശേഷം ശ്രീനഗറില്‍ ബിഎസ്എഫ് ജവാന്മാരെ വിന്യസിച്ചു. ലാല്‍ചൗക്കിലെ വ്യാപാര സ്ഥാപനങ്ങളോട് അനുബന്ധിച്ച മേഖലകളിലാണ് ബിഎസ്എഫിനെ വിന്യസിച്ചിരിക്കുന്നത്.2004ലാണ് ബിഎഫ്എഫിനെ ജമ്മു കാഷ്മീരില്‍നിന്നു തിരിച്ചുവിളിച്ചത്. 1991 മുതല്‍ 12 വര്‍ഷക്കാലം ജമ്മു കാഷ്മീരിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്നത് ബിഎഫ്എഫായിരുന്നു. ഇതിനുശേഷം ക്രമസമാധാന ചുമതല സിആര്‍പിഎഫിനു കൈമാറി. പിന്നീട് നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും മാത്രം ബിഎസ്എഫിന്റെ പ്രവര്‍ത്തനം ഒതുക്കിനിര്‍ത്തുകയായിരുന്നു.ബിഎസ്എഫിനെ വിന്യസിച്ച വാര്‍ത്തയോട് ഭരണകൂടമോ പോലീസോ ബിഎസ്എഫോ പ്രതികരിച്ചിട്ടില്ല.
12 വര്‍ഷത്തിനുശേഷം ശ്രീനഗറില്‍ ബിഎസ്എഫിനെ വിന്യസിച്ചു; പ്രതികരിക്കാതെ ഭരണകൂടവും പോലീസും
