കളത്തൂപ്പുഴയിൽ പേപ്പട്ടിയുടെ ആക്രമണം;  ആ​റു​വ​യ​സു​കാ​ര​ന​ട​ക്കം മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്; വളർത്തുമൃഗങ്ങൾക്കും കടിയേറ്റതായി നാട്ടുകാർ

കു​ള​ത്തൂ​പ്പു​ഴ: പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​റു​വ​യ​സു​കാ​ര​ന​ട​ക്കം മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യ​ട​ക്കം നി​ര​വ​ധി മൃ​ഗ​ങ്ങ​ള്‍​ക്ക് ക​ടി​യേ​റ്റു. വി​ല്ലു​മ​ല അ​മ്പ​തേ​ക്ക​ര്‍ കി​ഴ​ക്കേ​ക​ര​യി​ലാ​ണ് സംഭവം. ശൈ​ലേ​ന്ദ്ര​ന്‍(30), ഷ​ബി​ന്‍(12), അ​നൂ​പ് (ആറ്) എ​ന്നി​വ​ര്‍​ക്കാ​ണ് പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.

വീ​ട്ടു​മു​റ്റ​ത്തു ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​റു​വ​യ​സു​കാ​ര​ന്‍ അ​നൂ​പി​ന്‍റെ മു​ഖ​ത്തും ഷ​ബി​ന്‍റെ കാ​ലി​ലു​മാ​ണ് ക​ടി​യേ​റ്റ​ത്. കു​ട്ടി​ക​ളു​ടെ നി​ല​വി​ളി കേ​ട്ട് ആ​ളു​ക​ള്‍ ഓ​ടി​യെ​ത്തു​മ്പോ​ഴേ​ക്കും തൊ​ട്ട​ടു​ത്തു​ള്ള കൃ​ഷി​യി​ട​ത്തി​ലേ​ക്ക് നായ ഓ​ടി മ​റ​ഞ്ഞു. നാ​യ കു​റ​ച്ച​പ്പു​റ​ത്തു​ള്ള ഇ​ട​വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ക​ടി​ക്കാ​ന​ടു​ക്കു​ന്ന​ത് ക​ണ്ട് രക്ഷിക്കു​ന്ന​തി​നി​ടെ​യാ​ണ് ശൈ​ലേ​ന്ദ്ര​ന്‍റെ കാ​ലി​ല്‍ നാ​യ ക​ടി​ച്ച​ത്.

ഓ​ടി​യ​ക​ന്ന നാ​യ​യെ നാ​ട്ടു​കാ​ര്‍ പി​ന്തു​ട​ര്‍​ന്ന് ത​ല്ലി​കൊ​ന്നു. മൂ​വ​രെ​യും പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മു​ഖ​ത്ത് സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​നൂ​പി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
പേ​വി​ഷ​ബാ​ധ​യേ​റ്റ നാ​യ പ്ര​ദേ​ശ​ത്ത് അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ​ക​ളേ​യും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളേ​യും ക​ടി​ച്ചി​ട്ടു​ള്ള​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.​ അ​തി​നാ​ല്‍ ഇ​വ​യ്​ക്ക് പേ​വി​ഷ ബാ​ധ​യേ​റ്റി​ട്ടു​ണ്ടാ​കാ​മെ​ന്ന സം​ശ​യം നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു​ണ്ട്.

Related posts