പാതിരാത്രിയില്‍ 14കാരിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോകാന്‍ 20കാരന്റെ ശ്രമം ! എന്നാല്‍ ബൈക്ക് അപകടത്തില്‍പ്പെട്ടതോടെ പണി പാളി; കടയ്ക്കാവൂരില്‍ സംഭവിച്ചത്…

കടയ്ക്കാവൂരില്‍ രാത്രിയില്‍ 14കാരിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോകാനുള്ള യുവാവിന്റെ പദ്ധതി പാളി. ബൈക്ക് അപകടത്തില്‍പ്പെട്ടതോടെയാണിത്.

അപകടത്തില്‍ സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ കടയ്ക്കാവൂര്‍ ഓവര്‍ബ്രിഡ്ജിനു സമീപം കോവിലഴികം വീട്ടില്‍ രാഹുലിനെ(20) പൊലീസ് ആശുപത്രിയിലെത്തി അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം.

അര്‍ധരാത്രിയില്‍ പെണ്‍കുട്ടിയുമായി അമിതവേഗതയില്‍ പോയ ബൈക്ക് കടയ്ക്കാവൂര്‍ മണ്ണാത്തിമൂലയില്‍ വച്ചു അപകടത്തില്‍പെടുകയായിരുന്നു.

തുടര്‍ന്നു നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ചു കടയ്ക്കാവൂര്‍ പൊലിസ് സ്ഥലത്തെത്തി ഇരുവരെയും ആംബുലന്‍സില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു.

പരിക്ക് സാരമായതിനാല്‍ ഇവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ബോധം വീണ്ടെടുത്ത പെണ്‍കുട്ടി തന്നെ തട്ടിക്കൊണ്ടു പോകുകയായിരുവെന്നു ആശുപത്രി അധികൃതരെ വിവരമറിയിച്ചു.

പണി പാളിയെന്ന് മനസ്സിലായ യുവാവ് നൈസായി ഡിസ്ചാര്‍ജ് വാങ്ങിപ്പോകാന്‍ ശ്രമിച്ചെങ്കിലും തക്കസമയത്തെത്തിയ പോലീസ് ഈ നീക്കം പരാജയപ്പെടുത്തുകയായിരുന്നു.

നാളുകള്‍ക്കു മുന്‍പു ഫോണ്‍ വഴി പരിചയപ്പെട്ട യുവാവ് സൗഹൃദം നടിച്ചു ബന്ധം തുടരുകയും കഴിഞ്ഞ 28ന് രാത്രിയില്‍ ഫോണില്‍ വിളിച്ചു വീടിനു പുറത്തിറങ്ങി നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി പെണ്‍കുട്ടി നല്‍കിയ മൊഴിയിലുണ്ട്. വിശദമായ അന്വേഷണം നടന്നുവരുന്നതായി കടയ്ക്കാവൂര്‍ ഇന്‍സ്പെക്ടര്‍ ആര്‍.ശിവകുമാര്‍ അറിയിച്ചു.

Related posts

Leave a Comment