കൊച്ചിയില്‍ യൂബര്‍ യാത്രക്കാരായ യുവതികള്‍ ചേര്‍ന്ന് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ യുവതികള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് കാണിച്ചുകൊണ്ട് ആക്രമണത്തിനിരയായ ഡ്രൈവര്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കവെയാണ് യൂബര്‍ ഡ്രൈവറെ പിന്തുണച്ച് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് രംഗത്തെത്തിയത്. യുവതികളുടെ മര്‍ദ്ദനത്തിനിരയായ ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഷെഫീഖിനെതിരെ കേസെടുത്തത് അനീതിയാണെന്നും പൊതുസമൂഹം ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും ഇതേ വാര്‍ത്തയുടെ ലിങ്ക് ഷെയര്‍ ചെയ്തുകൊണ്ട് രഞ്ജിനി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു’ കൊച്ചി വൈറ്റിലയില്‍ വച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. യുബര്‍ ഡ്രൈവറായ ഷെഫീഖിനെ കണ്ണൂര്‍ സ്വദേശികളായ ഏയ്ഞ്ചല്‍, ക്ലാര, എറണാകുളം സ്വദേശി ഷീജ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ഷെയര്‍ ടാക്‌സിയില്‍ ആദ്യം കയറിയ യാത്രക്കാരനെ ഇറക്കിവിടണമെന്ന് യുവതികള്‍ ആവശ്യപ്പെട്ടതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഷെഫീഖിനെ കല്ലിന് ഇടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. ക്രൂരമായി മര്‍ദ്ദിക്കുകയും…
Read MoreDay: September 27, 2017
മമ്മൂക്ക വിളിച്ചു, സംസാരിച്ചു! സ്വപ്‌നം പോലെ തോന്നുന്നെങ്കിലും ഇതുമതി മുന്നോട്ട് പോവാന്‍; ഏത് സാഹചര്യവും നേരിടാനും പഠിച്ചു; നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ലിച്ചി പറയുന്നു
കളിയായുള്ള ചോദ്യത്തിന് കളിയായുള്ള ഉത്തരം പറഞ്ഞതാണ് രേഷ്മ അന്ന രാജന്‍ എന്ന ലിച്ചിയെ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയാക്കിയത്. നടന്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ ഒരു പ്രസ്താവന മൂലമാണ് ഫാന്‍സിന്റെ ആക്രമണത്തിന് അന്ന ഇരയായത്. എന്നാല്‍ കാര്യങ്ങള്‍ എല്ലാവരുടെയും കൈവിട്ടുപോയതോടെ മമ്മൂട്ടി തന്നെ നേരിട്ടു വിളിച്ചുവെന്നും ഏതു സാഹചര്യങ്ങളെയും നേരിടാന്‍ ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മാത്രം മതിയെന്നും അന്ന ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിയോട് സംസാരിച്ചത് ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. അങ്കമാലി ഡയറീസിന് ശേഷം നായികയായി അഭിനയിക്കാന്‍ ആദ്യം ലഭിച്ച ക്ഷണം മമ്മൂട്ടിയോടൊപ്പമായിരുന്നു. എന്നാല്‍ ആ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടുപോയ അവസരത്തിലാണ് വെളിപാടിന്റെ പുസ്തകത്തിലെത്തിയത്. ഉടന്‍ തന്നെ മമ്മൂട്ടിയോടൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് താനെന്നും അന്ന പറയുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ ലിച്ചിയായി പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ്…
Read More