വ്യാജ വാറ്റ്; പെ​രുമ്പാ​വൂ​രി​ൽ സി​നി​മ-​സീ​രി​യ​ൽ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ൻ പി​ടി​യി​ൽ

പെ​രു​ന്പാ​വൂ​ർ: പെ​രു​ന്പാ​വൂ​രി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വാ​ജ്യ​വാ​റ്റു​മാ​യി സി​നി​മ-​സീ​രി​യ​ൽ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ൻ പ​ടി​യി​ൽ. ചേ​ലാ​മ​റ്റം ഒ​ക്ക​ൽ വ​ട്ട​പ്പാ​റ മ​ണി എ​ന്ന​യാ​ളാ​ണ് കു​ന്ന​ത്തു​നാ​ട് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഒ​ക്ക​ലി​ൽ വീ​ട്ടി​ൽ വാ​ജ്യ​വാ​റ്റ് നി​ർ​മി​ച്ച് വി​ൽ​ക്കു​ന്നു​വെ​ന്ന് എ​റ​ണാ​കു​ളം എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ.​എ​സ്. ര​ഞ്ജി​ത്തി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

സ്ഥ​ല​ത്തെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട മ​ണി അ​ക​ത്തു​നി​ന്നും വാ​തി​ൽ അ​ട​ച്ച് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന ചാ​രാ​യ​വും വാ​ഷും ശു​ചി​മു​റി​യി​ൽ ഒ​ഴി​ച്ചു​ക​ള​ഞ്ഞ​ശേ​ഷം പാ​ത്ര​ങ്ങ​ളി​ലും ത​റ​യി​ലും മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു ക​ഴു​കി. വ​ള​രെ നേ​ര​ത്തേ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് പ്ര​തി വാ​തി​ൽ തു​റ​ന്ന​ത്.

തു​ട​ർ​ന്നു ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ വീ​ട്ടി​ൽ നി​ന്നും കു​റ​ച്ച് വാ​റ്റു​ചാ​രാ​യ​വും വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​യാ​യ മ​ണി സി​നി​മ-​സീ​രി​യ​ൽ രം​ഗ​ത്ത് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​നാ​യി ജോ​ലി നോ​ക്കു​ന്ന​യാ​ളാ​ണ്.

വ​ല്ലം, ഒ​ക്ക​ൽ തു​രു​ത്ത് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നു. കു​ന്ന​ത്തു​നാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. മു​ഹ​മ്മ​ദ് ഹാ​രി​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​നാ സം​ഘ​ത്തി​ൽ പെ​രു​ന്പാ​വൂ​ർ എ​ക്സൈ​സ് റേ​ഞ്ചി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, അ​ജി അ​ഗ​സ്റ്റി​ൻ, ടി.​വി. തോ​മ​സ്, എ​സ്. ഷൈ​ജു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജി​നേ​ഷ്കു​മാ​ർ, ബി​ജു, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ സു​ഖ​ദ ബീ​വി, ഡ്രൈ​വ​ർ​മാ​രാ​യ സു​രേ​ഷ് ബെ​ന്നി പീ​റ്റ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment