കോഴിക്കോട്: സ്ഥാനാഥി ചര്‍ച്ചകളില്‍ തുഷാര്‍ വെള്ളാപള്ളിക്ക് അമിത പ്രധാന്യം നല്കുന്നതില് ബിജെപി സംസ്ഥാന നേതൃത്വത്തിന് അമര്‍ഷം. പത്തനംതിട്ടയില്‍ ഉള്‍പ്പെടെ വിവാദമായ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും പ്രചാരണരംഗത്ത് മുന്നേറാന്‍ കഴിയാത്തതാണ് സ്ഥാനാര്‍ഥികളെ അസ്വസ്ഥരാക്കുന്നത്. സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും രാഷ്ട്രീയമായി നേരിടേണ്ട അവസരത്തില്‍ തുഷാര്‍ മത്സരിക്കുമോ, രാഹുലിന് എതിരാളിയാകുമോ എന്ന രീതിയില്‍ വാര്‍ത്ത വരുന്ന ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ഗുണമാകില്ലെന്നാണ് വിലയിരുത്തല്‍. തൃശൂര്പോലെരു സീറ്റ് തുഷാറിന് കൊടുത്തതുതന്നെ അദ്ദേഹം മത്സരിക്കാന്‍ വേണ്ടിയാണെന്നും ബിജെപിക്ക് തുഷാറിന്റെ സ്ഥാനാര്ഥിത്വത്തെകുറിച്ച് ആശങ്കയില്ലെന്നുമാണ് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ളയുടെ പ്രതികരണം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ നൂലാമാലകള്‍ ഒഴിഞ്ഞിട്ടുവേണം ശബരിമല ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളുമായി സ്ഥാനാര്‍ഥികള്‍ക്ക് കളം നിറയാന്‍. ഓരോ ദിവസവും ഒരോ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നത് നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന വിവരമാണ് സംസ്ഥാനത്ത് ബിജെപിയുടെ ഉറക്കം കെടുത്തുന്നത്. രാഹുല്‍ മത്സരിച്ചാല്‍ കരുത്തനായ സ്ഥാനാര്‍ഥിയെ എന്‍ഡിഎ നിര്‍ത്തേണ്ടിവരും. അപ്പോള്‍…
Read MoreDay: March 27, 2019
ആലുവയിൽ പാടശേഖരത്തിൽ കെട്ടിയിട്ടിരുന്ന കാള സൂര്യാഘാതമേറ്റു ചത്തു ‘
ആലുവ: പാടശേഖരത്തിൽ കെട്ടിയിട്ടിരുന്ന നാൽക്കാലി സൂര്യഘാതമേറ്റു ചത്തു. കീഴ്മാട് എടയപ്പുറം മനക്കത്താഴത്ത് ഷംസുവിന്റെ ഉടമസ്ഥതയിലുള്ള മൂന്നു വയസ് പ്രായമുള്ള കാളയെയാണ് ഇന്നലെ ഉച്ചയോടെ ചത്ത നിലയിൽ കണ്ടെത്തിയത്. രാവിലെ 10ന് കാളയ്ക്ക് വെള്ളം കൊടുക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നു ഷംസു പറയുന്നു. കീഴ്മാട് പഞ്ചായത്ത് വെറ്ററിനറി ഡോക്ടർ പോസ്റ്റ്മോർട്ടം നടത്തിയശേഷമാണ് കാളയെ കുഴിച്ചിട്ടത്. സൂര്യാഘാതമാണ് കാള ചത്തതിനു കാരണമെന്നു ഡോക്ടർ പറഞ്ഞു. വർഷങ്ങളായി നാൽക്കാലികളെ വളർത്തി കുടുംബം പുലർത്തുന്നയാളാണ് ഷംസു. എറണാകുളം ജില്ലയിൽ ആദ്യമായിട്ടാണ് സൂര്യാഘാതമേറ്റ് നാൽകാലി ചത്ത സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
Read More25 ലക്ഷം തട്ടിയെടുത്ത നായരc ലത്തെ ട്രേഡിംഗ് ചിട്ടിഫണ്ട്സ് എംഡി അറസ്റ്റിൽ; കമ്പനി പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെ
വൈപ്പിൻ: ഉയർന്ന പലിശ വാഗ്ദാനം ചെയത് നാട്ടുകാരിൽനിന്നു 25 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിനു ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്ത നായരന്പലം ദി ട്രേഡിംഗ് ആന്റ് ചിട്ടി ഫണ്ട്സ് എംഡി നായരന്പലം കാട്ടിപ്പറന്പിൽ ജോഷി-57യെ ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. നിലവിൽ വഞ്ചനാകുറ്റത്തിനാണ് കേസെടുത്തിട്ടുള്ളതെങ്കിലും അനധികൃത പണമിടപാട് നടത്തിയതിനും കേസെടുത്തേക്കുമെന്ന് ഞാറക്കൽ എസ്ഐ സംഗീത് ജോബ് അറിയിച്ചു. 89 വർഷമായി പ്രവർത്തിച്ചു വരുന്ന ഈ സ്വകാര്യപണമിടപാട് സ്ഥാപനം ഒരു ട്രസ്റ്റ് എന്നതിലുപരി നിക്ഷേപം സ്വീകരിക്കാനോ, വായ്പ നൽകാനോ സർക്കാരിൽ നിന്നുള്ള ഒരു ലൈസൻസും ഇല്ലെന്നാണ് പോലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞിട്ടുള്ളത്. ലഭ്യമായ രേഖകൾ പോലീസ് പരിശോധിച്ചുവരികയാണ്. കൂട്ടത്തിൽ തട്ടിപ്പ് സംബന്ധിച്ച രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എംഡിയെക്കൂടാതെ കന്പനിയുടെ ബാക്കി നാല് ഡയറക്ടർമാരും വഞ്ചനാക്കേസിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഇവരെല്ലാം ഒളിവിലാണ്. 89 വർഷമായി…
Read Moreഅന്ന് രാവിലെ ദീപ വിളിച്ച് എന്റെ അച്ഛനാണ് അതെന്ന് പറയരുതെന്ന് പറഞ്ഞു, പോലീസുകാരന്റെ മകളെന്ന് പറയുന്നത് നാണക്കേടായതു കൊണ്ടാകും അത്, ദീപ നിശാന്തുമായുള്ള ഫോണ്‍സംഭാഷണം വെളിപ്പെടുത്തി അനില്‍ അക്കര രംഗത്ത്
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ ജാതീയമായി അപമാനിച്ച ദീപ നിശാന്തിനെതിരേ ഗുരുതരമായ ആരോപണവുമായി അനില്‍ അക്കര എംഎല്‍എ. ദീപയുടെ അച്ഛനെ നാട്ടില്‍ ആദരിച്ച ചടങ്ങു നടന്ന ദിവസം ദീപ തന്നെ വിളിച്ചെന്നും തന്റെ അച്ഛനാണ് അതെന്ന് ആരോടും പറയരുതെന്നും ദീപ അപേക്ഷിച്ചതായി അനില്‍ തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പോലീസുകാരന്റെ മകളാണ് താനെന്ന് നാട്ടുകാര്‍ അറിയുന്നത് നാണക്കേടായതിനാലാകാം അവര്‍ അങ്ങനെ ആവശ്യപ്പെട്ടതെന്നും എംഎല്‍എ പറയുന്നു. സ്വന്തം അച്ഛനെക്കുറിച്ച് പോലും നാട്ടുകാരോട് വെളിപ്പെടുത്താത്ത ദീപയുടേത് കപടമുഖമാണെന്നും അനില്‍ ആരോപിക്കുന്നു. പുതിയ ആരോപണത്തോടെ ദീപ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. രമ്യയെ ജാതീയമായി അപമാനിച്ച ദീപയ്ക്കെതിരേ കഴിഞ്ഞദിവസം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ദീപ നിശാന്തിനെതിരേ സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ദളിത് സംഘടനകള്‍ ദീപയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ദീപയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ലിജീഷ് കുമാര്‍ ഇട്ട…
Read Moreനിത അംബാനി മരുമകള്‍ ശോക്ല മേത്തയ്ക്ക് വിവാഹ സമ്മാനമായി നല്‍കിയത് ലോകത്തിലെ ഏറ്റവും വിലയേറിയ ആഭരണം; 300 കോടി രൂപ വിലയുള്ള നെക്ലേസിന്റെ പ്രത്യേകതകള്‍ ഇങ്ങനെ
ആഢംബരത്തിന്റെ പര്യായമായ വിവാഹമായിരുന്നു, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ മകന് ആകാശിന്റേത്. മൂന്ന് ദിവസം നീണ്ടുനിന്ന ഒരുക്കങ്ങള്‍ക്കുശേഷം മാര്‍ച്ച് ഒമ്പതിനായിരുന്നു വിവാഹം. ബ്ലൂ റോസി ഡയമണ്ട്സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോകയെയാണ് ആകാശ് വിവാഹം ചെയ്തത്. വിവാഹം ഭംഗിയായി അവസാനിച്ചപ്പോഴും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് അംബാനി കല്യാണം. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി മരുമകള്‍ക്കു നല്കിയ സമ്മാനമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. നിത സമ്മാനമായി നല്‍കിയത് വജ്ര നെക്ലേസ് ആണെന്നും 300 കോടിയാണ് ഇതിന്റെ വിലയെന്നും ‘വുമണ്‍സ് ഈറ’ മാഗസിനാണു റിപ്പോര്‍ട്ട് ചെയ്തത്. പാരമ്പര്യമായി സൂക്ഷിക്കുന്ന സ്വര്‍ണ നെക്ലേസ് കുടംബത്തിലെ മൂത്തമരുമകള്‍ക്ക് സമ്മാനിക്കുന്നതാണ് അംബാനി കുടുംബത്തിലെ രീതി. എന്നാല്‍ ശ്ലോകയ്ക്കു പ്രത്യേകമായി എന്തെങ്കിലും നല്‍കണമെന്നു നിത തീരുമാനിക്കുകയായിരുന്നു. വജ്രം കൊണ്ടുള്ള നെക്ലേസ് നിര്‍മിക്കാന്‍ ലോകപ്രശസ്ത ആഭരണ നിര്‍മാതാക്കളായ ‘മൗവാഡി’യെയാണ് ചുമതലപ്പെടുത്തിയത്. ഏറ്റവും അമൂല്യമായ വജ്രം…
Read Moreപി.സി. ജോര്‍ജ് ബിജെപി മുന്നണിയിലേക്ക്, പത്തനംത്തിട്ടയില്‍ കെ. സുരേന്ദ്രനെ പിന്തുണയ്ക്കും, ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി. പൂഞ്ഞാര്‍ എംഎല്‍എ ലക്ഷ്യംവയ്ക്കുന്നത് ഇതൊക്കെ
ഒറ്റയ്ക്ക് നിൽക്കുന്ന പി.സി.ജോർജിന്റെ കേരള ജനപക്ഷം ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ ബിജെപി കേന്ദ്ര നേതൃത്വവുമായി നടത്തിയെന്ന് ജോർജ് വ്യക്തമാക്കി. ജനപക്ഷം സംസ്ഥാന നേതൃയോഗം അംഗീകരിച്ചാണ് ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പി.സി.ജോർജ് പിന്നീട് പി·ാറിയിരുന്നു. കെ.സുരേന്ദ്രൻ സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപനം വന്നതോടെയാണ് ജോർജ് സ്ഥാനാർഥിത്വം പിൻവലിച്ചതെന്നാണ് ജനപക്ഷം നേതാക്കളുടെ അവകാശവാദം. മുന്നണി പ്രവേശനം സംബന്ധിച്ച ബിജെപി സംസ്ഥാന നേതൃത്വവുമായും ജോർജ് ആശയവിനിമയം നടത്തിക്കഴിഞ്ഞു. ശബരിമല വിഷയത്തിൽ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചതു മുതൽ ജോർജ് എൻഡിഎയുമായി സഹകരിച്ചാണ് മുന്നോട്ടുപോയിരുന്നത്. ഇതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യുഡിഎഫ് പ്രവേശനം ലക്ഷ്യംവയ്ക്കുകയും ചെയ്തിരുന്നു. ഇതിനായി സോണിയ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കളെ കാണാൻ ശ്രമിച്ചെങ്കിലും സംസ്ഥാനത്ത് അനുകൂല പ്രതികരണം ഉണ്ടായില്ല.…
Read Moreപറഞ്ഞ അക്ഷരം ഒന്നും മാറിപ്പോയിട്ടില്ലല്ലോ, എല്ലാത്തിനും ഒരു പരിധിയുണ്ട്! പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേരള പോലീസ്
മറ്റ് യാത്രക്കാര്‍ മുഴുവന്‍ കയറി ബസ് നിറയുന്നതു വരെ വിദ്യാര്‍ത്ഥികളായ യാത്രക്കാരെ ബസിന് വെളിയില്‍ നിര്‍ത്തുന്നത് കേരളത്തില്‍ സ്ഥിരം കണ്ടു വരുന്ന കാഴ്ചയാണ്. ഇതിനോടകം പലതവണ ബസ് ജീവനക്കാര്‍ക്ക് അധികാരികള്‍ മുന്നറിയിപ്പ് നല്കി കഴിഞ്ഞെങ്കിലും വീണ്ടും ഇത് പതിവ് കാഴചയാവുകയാണ്. ഈ ദിവസങ്ങളില്‍ പകല്‍ സമയത്ത് റെക്കോര്‍ഡ് വെയിലും ചൂടും രേഖപ്പെടുത്തുന്ന സമയത്തും സ്കൂള്‍ കോളജ് വിദ്യാര്‍ത്ഥികളെ ബസിന് പുറത്ത് നിര്‍ത്തിയിരിക്കുന്ന കാഴ്ച പലരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയുണ്ടായി. ഇപ്പോഴിതാ ഈ പ്രവണതയ്ക്ക് അവസാന താക്കീതെന്ന നിലയില്‍ കേരള പോലീസ് രംഗത്തെത്തിയിരിക്കുന്നു. മറ്റ് യാത്രക്കാര്‍ ബസില്‍ കയറുന്നത് വരെ വിദ്യാര്‍ത്ഥികളെ പുറത്ത് നിര്‍ത്തുന്നതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് കേരള പോലീസ് അറിയിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ മറ്റു യാത്രക്കാരെപ്പോലെ പരിഗണിക്കണമെന്ന് കൃത്യമായ നിയമം നിലവിലിരിക്കെയാണ് ഈ കൊടും വേനലിലും ഈ ക്രൂരതയെന്നും പോലീസ് ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നു. ഇത്തരത്തില്‍ നികൃഷ്ടമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ…
Read Moreഗതികെട്ട് എനിക്ക് ചെരുപ്പൂരി അവരെ പ്രതിരോധിക്കേണ്ടി വന്നു’; 14 മദ്യാപാനികളോട് ഒറ്റയ്ക്ക് പോരാടിയ ദുരനുഭവം തുറന്ന് പറഞ്ഞ് ബോളിവുഡ് നടി
ബോളിവുഡ് താരം ചാഹത് ഖന്ന ഹോളി ദിനത്തില്‍ തനിക്ക് ഉണ്ടായ ഞെട്ടിക്കുന്ന അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോള്‍. രണ്ടു കുട്ടികള്‍ക്കൊപ്പം മുംബൈയില്‍ വെച്ച് 14 ഓളം വരുന്ന മദ്യപാനികളായ അക്രമി സംഘത്തില്‍ നിന്നാണ് ചാഹത്തിന് ജീവനു പോലും ഹാനിയാകുന്ന പെരുമാറ്റം ഉണ്ടായത്. കാറിലും ബൈക്കിലുമായാണ് അക്രമിസംഘം തന്നെ പിന്തുടര്‍ന്നതെന്നും താരം പറയുന്നു. അക്രമികള്‍ക്കെതിരെ പരാതി കൊടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കാണ് ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നതെന്നും അതുകൊണ്ട് തല്ക്കാലം പരാതി കൊടുക്കുന്നില്ലെന്നുമാണ് താരം പറയുന്നത്. ” വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കുഞ്ഞുങ്ങളും അവരുടെ ആയയും ഞാനും ഡ്രൈവറുമായിരുന്നു കാറിലുണ്ടായിരുന്നത്. മലാഡിലെ എസ്.വി റോഡിലെത്തിയപ്പോള്‍ ഞങ്ങളുടെ കാറിന്റെ പിന്നില്‍ മറ്റൊരു കാര്‍ വന്നിടിച്ചു. ഡ്രൈവര്‍ ബ്രേക്ക് പിടിച്ചതിന്റെ ആഘാതത്തില്‍ ഞങ്ങള്‍ കാറിന്റെ മുന്നിലേക്കു പോയി. തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത്. ആരോഗ്യദൃഡഗാത്രരായ ആറോളം…
Read Moreവട്ടിയൂർ കാവിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി ഒന്നരവർഷത്തോളം ലഹരിവിമുക്ത ചികിത്സയ്ക്കു വിധേയനായയാൾ
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് മേലത്തുമേലെയില് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീകുമാർ വെള്ളനാട്ടെ ഒരു ലഹരിവിമുക്ത കേന്ദ്രത്തില്‍ ഒന്നരവര്‍ഷത്തോളം ചികിത്സയിലായിരുന്നു. ഇയാളുടെ മദ്യപാനം പൂര്‍ണ്ണമായും നിര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ബന്ധുക്കള്‍ ഇയാളെ കേന്ദ്രത്തില്‍ എത്തിച്ചത്. എന്നാല്‍ ചികിത്സ കഴിഞ്ഞ് പുറത്തുവന്നശേഷവും ശ്രീകുമാര്‍ മദ്യപാനം തുടരുകയായിരുന്നു. മേലത്തുമേലേക്ക് സമീപം ടി.സി 10/ 1308(1) എം.എം.ആര്.എ 41 കൃഷ്ണഭവനില്‍ രജനികൃഷ്ണ (ശാരിക 43) യാണ് ഇന്നലെ വൈകുന്നേരം 6.30ന് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ മരിച്ചത്. സംഭവത്തില്‍ ഇവരുടെ പിതാവ് സി. കൃഷ്ണന് നായര്‍, മാതാവ് രമാദേവി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുടുംബത്തില്‍ നിന്ന് തന്നെ അകറ്റിയതും വര്‍ഷങ്ങളായി തുടര്‍ന്നുവന്ന അവഗണനയുമാണ് പ്രകോപനത്തിനു കാരണമെന്ന് ശ്രീകുമാർ പോലീസിനോട് പറഞ്ഞു. 15 വര്‍ഷത്തിനുമുമ്പാണ് രജനിയെ ശ്രീകുമാര്‍ വിവാഹം കഴിക്കുന്നത്. ആദ്യനാള്‍മുതല്‍ സ്വരച്ചേര്‍ച്ചയില്ലാതെ പോകുകയായിരുന്നുവെന്നാണ് രജനിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ശ്രീകുമാര്‍ മദ്യപാനം ശീലമാക്കിയതോടെ അതു കുടുംബത്തെ കൂടുതല്‍…
Read Moreശീവേലിക്കുട നിർമാണത്തിൽ മികവോടെ ലക്ഷ്മണനും കുടുംബവും; കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലേക്കുമുള്ള കുട നിർമിക്കുന്നതും ലക്ഷ്മണൻ തന്നെ
കടുത്തുരുത്തി: ശീവേലിക്കുട നിർമാണത്തിൽ ഒന്നര പതിറ്റാണ്ട് പിന്നിടുകയാണ് കീഴൂർ കണിയാംപറന്പിൽ ലക്ഷ്മണനും കുടുംബവും. കേരളത്തിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ശീവേലിക്കുട നിർമിച്ചു നൽകുന്നത് ലക്ഷമണനും കുടുംബവുമാണ്. പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ദേവനെയും ദേവിയെയും പുറത്തേക്ക് എഴുന്നള്ളിച്ച് പ്രദക്ഷിണം വയ്ക്കുന്പോൾ ചൂടുന്ന കുടയാണ് ശീവേലിക്കുട. ബ്രാഹ്മണരുടെ ഉപനയനത്തിനും ഇത്തരം കുട ഉപയോഗിക്കാറുണ്ട്. പാരന്പര്യമായി ലഭിച്ച ശീവേലിക്കുട നിർമാണം പവിത്രതയോടെയാണ് കാത്തു സൂക്ഷിക്കുന്നതെന്നു ലക്ഷ്മണൻ പറയുന്നു. പനയോലയും, മുള, ഈറ്റ, പനയോലയുടെ ഈർക്കിലി, ചൂണ്ടപ്പനനാര്, ചൂരൽ എന്നിവയാണ് ശീവേലിക്കുട നിർമിക്കാൻ ഉപയോഗിക്കുന്നത്. കുട നിർമിക്കുന്നതിനാവശ്യമായ ഏല്ലാ ഉത്പ്പന്നങ്ങളും ലക്ഷമണന്റെ പുരയിടത്തിൽ തന്നെയുണ്ട്. മൂന്ന് ദിവസം വേണം ഒരു കുട നിർമിക്കാൻ. ക്ഷേത്രങ്ങളിൽ നിന്നും അറിയിക്കുന്നതനുസരിച്ചാണ് കുട നിർമിച്ചു നൽകുന്നത്. ക്ഷേത്ര ചടങ്ങിനല്ലാതെ മാവേലിക്കുടയും ലക്ഷ്മണൻ നിർമിക്കുന്നുണ്ട്. വിദേശരാജ്യങ്ങിൽ നിന്നും കൂട ആവശ്യപ്പെട്ട് ആളുകൾ എത്തുന്നുണ്ടെന്നും ലക്ഷമണൻ പറയുന്നു. ലക്ഷമണനെ സഹായിക്കാൻ ഭാര്യ ഉഷയും…
Read More