കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദേശീയ നേതാക്കളെ കണ്ണൂരിലെത്തിക്കാൻ മുന്നണികൾ. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കണ്ണൂരിൽ പ്രചാരണത്തിന് കൊണ്ടുവരുവാൻ യുഡിഎഫ് നീക്കം നടത്തുന്നുണ്ട്. ഡിസിസി ഇത്തരമൊരു ആവശ്യം എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രിയങ്കഗാന്ധിക്ക് പുറമെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവ ജ്യോത്സിംഗ് സിദ്ദു, നടി ഖുശ്ബു, ഗുലാംനബി ആസാദ്, ജഗദീഷ്, സലിംകുമാർ എന്നിവർ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരനു വേണ്ടി പ്രചാരണത്തിനെത്തും. പ്രചാരണത്തിന് പ്രിയങ്കാഗാന്ധി എത്തിയാൽ റോഡ്ഷോ അടക്കം കണ്ണൂരും കാസർഗോഡ് നടത്താനാണ് യുഡിഎഫ് തീരുമാനം. എൽഡിഎഫ് കണ്ണൂർ ലോക്സഭാ മണ്ഡലം സ്ഥാനാർഥി പി.കെ. ശ്രീമതിക്കു വേണ്ടി സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മറിയം ധാവ്ള എന്നിവർ നേരത്തെ പ്രചാരണത്തിനെത്തിയിരുന്നു. ഇവർക്കു പുറമെ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്, എസ്.…
Read MoreDay: March 27, 2019
ആ ഉപകരണം എത്തിയാൽ പിടിവീഴും, ഉറപ്പ്; മയക്കുമരുന്ന് അടിക്കുന്നവരെ പിടികൂടാനുള്ള മെഷീൻ കേരളത്തിലേക്കും
കോട്ടയം: സംസ്ഥാന പോലീസിന്റെയും എക്സൈസിന്റെയും ലഹരി വേട്ട ഹൈക്കോടതി നിരീക്ഷണത്തിലാക്കിയതോടെ മയക്കുമരുന്നുപയോഗിച്ചവരെ കണ്ടെത്താനുള്ള ഉപകരണം വാങ്ങുമെന്നു പ്രതീക്ഷിക്കാം. സംസ്ഥാനത്തു വർധിച്ചു വരുന്ന ലഹരി മരുന്നുപയോഗവും ഇതേ തുടർന്നുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി കോട്ടയം മുൻ ജില്ലാ പോലീസ് മേധാവി എൻ.രാമചന്ദ്രൻ എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. തുടർനടപടിയായി കഴിഞ്ഞ മൂന്നു വർഷത്തെ ലഹരി മരുന്നു വേട്ടയെ സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും ഡിജിപി, എക്സൈസ് കമ്മീഷണർ, ഹെൽത്ത് സർവീസ് ഡയറക്ടർ, ഡ്രഗ്സ് കണ്ട്രോളർ, നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ ഡയറക്ടർ എന്നിവരോടും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. എൻ.രാമചന്ദ്രന്റെ കത്തിലെ പ്രധാന ആവശ്യം മയക്കു മരുന്നുപയോഗിക്കുന്നവരെ കണ്ടെത്താനുള്ള ഉപകരണം വാങ്ങണമെന്നാണ്. കോടതി ഇടപെടൽ ഉണ്ടായതോടെ അത് സാധ്യമായേക്കും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതുപോലെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള ഉപകരണം സംസ്ഥാനത്തില്ല. എന്നാൽ ഗുജാറത്ത്, ഒഡീഷ, മിസോറം അടക്കമുള്ള ഇതര…
Read Moreസമ്പൂര്‍ണ മദ്യ നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനം! നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മദ്യപിച്ചെത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥി അറസ്റ്റില്‍
പാട്ന: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ നാമനിർദേശ പത്രിക സമർപ്പിക്കാൻ മദ്യപിച്ചെത്തിയ സ്വതന്ത്ര സ്ഥാനാർഥി അറസ്റ്റിൽ. 40 കാരനായ രാജീവ് കുമാർ സിംഗാണ് സന്പൂർണ മദ്യ നിരോധനം നിലനിൽക്കുന്ന ബീഹാറിൽ മദ്യപിച്ച് വരാണാധികാരിക്ക് മുന്നിലെത്തിയത്. പുർണിയ ലോക്സഭാ സീറ്റിലേക്കുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരുന്നു രാജീവ് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. സംശയം തോന്നിയ തെരഞ്ഞെടുപ്പ നിരീക്ഷകൻ എം. ഷൈലേന്ദ്രൻ ഇയാളെ ബ്രീത്ത് അനലൈസർ വച്ച് നടത്തിയ പരിശോധനയിൽ മദ്യപിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ പുർണിയ ജില്ലാ മജിസ്ട്രേറ്റിന്റെ നിർദേശ പ്രകാരം നടപടി എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ മദ്യപിച്ചെന്ന് രാജീവ് സമ്മതിക്കുയായിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതാദ്യമായാണ് രാജീവ് കുമാർ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇറങ്ങിയത്. 17 പേരാണ് പുർണിയ ലോക്സഭാ സീറ്റിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. അതേസമയം, സന്പൂർണമദ്യ നിരോധനം നിലനിൽക്കുന്ന ബീഹാറിൽ നിരോധനത്തിന് ശേഷം ഒന്നര ലക്ഷത്തോളം പോരാണ് നിയമ ലംഘനത്തിന് അറസ്റ്റിലായിട്ടുള്ളത്. 25…
Read Moreഎൽഡിഎഫ് സ്ഥാനാർഥി പി.കെ ശ്രീമതിയെ സമൂഹമാധ്യമത്തിൽ അപകീര്‍ത്തിപ്പെടുത്തൽ; കോൺഗ്രസ് നേതാവിനെതിരേ കേസ്
തളിപ്പറമ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. ശ്രീമതിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫേസ്ബുക്കിൽ പോസ്റ്റിട്ട കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കുറ്റ്യേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റെ വെള്ളാവിലെ പി.രാജീവനെതിരേയാണ് കേസ്. കുറ്റ്യേരിയിലെ പെരുങ്കുന്നപ്പാല പി.വി.ശരത്തിന്റെ പരാതിയിലാണ് കേരളാ പോലീസ് ആക്ട് 120-ഒ പ്രകാരം കേസെടുത്തത്. പി.കെ. ശ്രീമതിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ 19 ന് ശരത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് രാജീവന് ചിത്രങ്ങളും കുറിപ്പുകളും പോസ്റ്റ് ചെയ്തതായാണ് പരാതി.
Read Moreകോൺഗ്രസിന്റെ ന്യായ് പദ്ധതി വെറുതേയല്ല! പദ്ധതി പ്രഖ്യാപിച്ചത് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനുമായി ചർച്ചചെയ്തശേഷം
ന്യൂഡൽഹി: റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനുൾപ്പെടെയുള്ള വലിയ സാന്പത്തിക ശാസ്ത്രജ്ഞരുമായി ചർച്ചചെയ്തശേഷമാണ് കുറഞ്ഞ വരുമാനം ഉറപ്പാക്കുന്ന പദ്ധതിയുടെ കാര്യത്തിൽ പാർട്ടി തീരുമാനമെടുത്തതെന്ന് രാഹുൽ ഗാന്ധി. ജയ്പുരിൽ കോണ്‍ഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നല്ല ആശയമായിരുന്നെങ്കിലും അത് വാക്കിലൊതുങ്ങി. എന്നാൽ, ഞങ്ങളുടെ പ്രഖ്യാപനം യാഥാർഥ്യമാകുന്നതിന് ആറുമാസം മുന്‍പുതന്നെ അതിനുവേണ്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രസംഗങ്ങൾ നടത്താതെയും ആരോടും പറയാതെയും ലോകത്തെതന്നെ വലിയ സാന്പത്തിക വിദഗ്ധരായ രഘുറാം രാജൻ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിക്കുകയാണ് പാർട്ടി ചെയ്തത്’’ -രാഹുൽ പറഞ്ഞു. ന്യായ് (ന്യൂന്തന ആയ് യോജന) പദ്ധതിയിലൂടെ രാജ്യത്തെ 20 ശതമാനം കുടുംബങ്ങളെ ദാരിദ്ര്യ രേഖയ്ക്കു മുകളിലാക്കുമെന്നായിരുന്നു രാഹുൽ ഗാന്ധി യുടെ പ്രഖ്യാപനം. രാജ്യത്തെ അഞ്ചു കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങൾക്ക് ഇതിന്റെ…
Read Moreസ്കൂൾ വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; ഇരുപത്തിമൂന്നുകാരൻ ശ്യാം പോലീസ് പിടിയിൽ
തളിപ്പറമ്പ്(കണ്ണൂർ): സ്കൂള്‍വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന 11 വയസുകാരിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ച ഡയറക്ട് മാര്‍ക്കറ്റിംഗ് ഏജന്റായ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കടന്നപ്പള്ളി പാണപ്പുഴയിലെ ശ്യാം സത്യനെ (23) യാണ് തളിപ്പറമ്പ് സിഐ എ. അനില്‍കുമാര്‍ അറസ്റ്റ് ചെയ്തതത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ബക്കളം കാനൂലിലായിരുന്നു സംഭവം. പെണ്‍കുട്ടിയെ കൈയിൽ പിടിച്ച് ആള്‍ത്താമസമില്ലാത്ത വീട്ടിന് പിറകില്‍ കൊണ്ടുപോയി ലൈംഗിക ഉദ്ദേശത്തോടെ ചുംബിച്ചു എന്നാണ് കേസ്. പെണ്‍കുട്ടിയുടെ കരച്ചില് കേട്ടെത്തിയ നാട്ടുകാര്‍ ശ്യാമിനെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശ്യാമിനെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും.
Read Moreപാലക്കാട് വെന്തുരുകുന്നു; തുടർച്ചയായി മൂന്നാംദിവസവും ചൂട് 41 ഡിഗ്രിയിൽ; ഇതുവരെ 23 പേർക്ക് സൂര്യാതപമേറ്റു
പാലക്കാട്: കനത്ത ചൂടില്‍ പിന്നേയും വെന്തുരുകി പാലക്കാട് ജില്ല. തുടർച്ചയായി ഇതു മൂന്നാംദിവ സവും താപനില 41 ഡിഗ്രി സെൽഷ്യസിൽതന്നെ നിലനിൽക്കുകയാണ്. ഇതോടെ അന്തരീക്ഷത്തിലെ ബാഷ്പീകരണ തോതുംക ൂടിയിരിക്കുകയാണ്. പകൽ ചുട്ടു പൊള്ളുന്ന ചൂടും രാത്രിയിൽ അസ്വ സ്ഥത സൃഷ്ടി ക്കുന്ന ചൂടുമായതോടെ ഉറങ്ങാൻ പോലും പാടുപെടുകയാണ് പാലക്കാട്ടുകാർ. ജില്ല യിൽ ഇന്നലെ നാലുപേർക്കാണ് ജില്ലയിൽ സൂര്യാത പമേറ്റത്. ഇതോടെ ജില്ലയിൽ സൂര്യാതപമേറ്റവരുടെ എണ്ണം 23 ആയി. മുണ്ടൂർ ഐ ആർ ടി സിയിലാണ് തുടർച്ചയായി മൂന്നാം ദിവസവും 41 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയുടെ കിഴക്കൻമേഖ ലയിലും പടിഞ്ഞാറൻ മേഖലയിലുമെല്ലാം കനത്ത ചൂട് തുടരുകയാണ്. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചും തൊഴിൽസമയം ക്രമീകരിച്ചും രംഗത്തുവന്നിട്ടുണ്ട്. എങ്കിലും അധിക ചൂടിനെ എങ്ങനെ പ്രതിരോധിക്കാനാവുമെ ന്നറിയാതെ നട്ടംതിരിയുകയാണ് പാലക്കാട്ടെ ജനങ്ങൾ.
Read Moreഇങ്ങനെ പോയാല്‍ പണികിട്ടും….! തുഷാറിനെ ‘സ്റ്റാറാക്കു’ന്നതില്‍ ബിജെപി നേതാക്കള്‍ക്ക് അമര്‍ഷം
കോഴിക്കോട്: സ്ഥാനാഥി ചര്‍ച്ചകളില്‍ തുഷാര്‍ വെള്ളാപള്ളിക്ക് അമിത പ്രധാന്യം നല്കുന്നതില് ബിജെപി സംസ്ഥാന നേതൃത്വത്തിന് അമര്‍ഷം. പത്തനംതിട്ടയില്‍ ഉള്‍പ്പെടെ വിവാദമായ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും പ്രചാരണരംഗത്ത് മുന്നേറാന്‍ കഴിയാത്തതാണ് സ്ഥാനാര്‍ഥികളെ അസ്വസ്ഥരാക്കുന്നത്. സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും രാഷ്ട്രീയമായി നേരിടേണ്ട അവസരത്തില്‍ തുഷാര്‍ മത്സരിക്കുമോ, രാഹുലിന് എതിരാളിയാകുമോ എന്ന രീതിയില്‍ വാര്‍ത്ത വരുന്ന ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ഗുണമാകില്ലെന്നാണ് വിലയിരുത്തല്‍. തൃശൂര്പോലെരു സീറ്റ് തുഷാറിന് കൊടുത്തതുതന്നെ അദ്ദേഹം മത്സരിക്കാന്‍ വേണ്ടിയാണെന്നും ബിജെപിക്ക് തുഷാറിന്റെ സ്ഥാനാര്ഥിത്വത്തെകുറിച്ച് ആശങ്കയില്ലെന്നുമാണ് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ളയുടെ പ്രതികരണം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ നൂലാമാലകള്‍ ഒഴിഞ്ഞിട്ടുവേണം ശബരിമല ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളുമായി സ്ഥാനാര്‍ഥികള്‍ക്ക് കളം നിറയാന്‍. ഓരോ ദിവസവും ഒരോ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നത് നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന വിവരമാണ് സംസ്ഥാനത്ത് ബിജെപിയുടെ ഉറക്കം കെടുത്തുന്നത്. രാഹുല്‍ മത്സരിച്ചാല്‍ കരുത്തനായ സ്ഥാനാര്‍ഥിയെ എന്‍ഡിഎ നിര്‍ത്തേണ്ടിവരും. അപ്പോള്‍…
Read Moreചേർത്തല പട്ടണം ലഹരി മാഫിയയുടെ പിടിയിൽ; സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ; നടപടിയെടുക്കാത്ത പോലീസിനെതിരേ വ്യാപക പരാതി
ചേർത്തല: നഗരത്തിന്റെ പലഭാഗങ്ങളിലും കഞ്ചാവും നിരോധിത പുകയില ഉൽപന്നങ്ങളും ഉൾപ്പെടെയുള്ള ലഹരിമരുന്ന് വിൽപന വ്യാപകമാകുന്നു. നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും പെട്ടിക്കടകൾ കേന്ദ്രീകരിച്ചും ചിലർ സ്വയം വാഹകരായും നടന്ന് ലഹരി വിൽപന പൊടിപൊടിക്കുന്പോൾ പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിയുന്നില്ലെന്ന് പരാതി ഉയരുന്നു. ചേർത്തല വടക്കേ അങ്ങാടിയുടെ പരിസരം, താലൂക്ക് ആശുപത്രി, സെന്റ് മേരീസ് പാലം, സ്വകാര്യ ബസ്റ്റാന്റ് പരിസരത്തുള്ള കൊപ്രാക്കളം, എന്നിവ കേന്ദ്രീകരിച്ച് വൻ കഞ്ചാവു വിൽപന നടക്കുന്നെന്നാണ് സൂചന. കഴിഞ്ഞ മൂന്നുമാസങ്ങളിലായി വിവിധയിടങ്ങളിൽ നിന്നായി എക്സൈസും പോലീസും കഞ്ചാവ് പിടികൂടിയെങ്കിലും ഇപ്പോഴും കഞ്ചാവ് ലോബികൾ സജീവമാണ്. എറണാകുളം, ആലുവ തുടങ്ങിയ ഇടങ്ങളിൽ നിന്ന് ജില്ലയുടെ വടക്കേ അതിർത്തിയായ അരൂർ വഴിയാണ് മയക്കുമരുന്ന് ഉൽപന്നങ്ങൾ എത്തുന്നത്. കൂടാതെ ട്രെയിൻ മാർഗവും വൻ തോതിൽ കഞ്ചാവും മയക്കുമരുന്നുകളും സിറിഞ്ചുകളും ജില്ലയിലേക്ക് ഒഴുകുന്നുണ്ട്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ആലപ്പുഴ, അരൂർ, എഴുപുന്ന, തുറവൂർ…
Read Moreഎനിക്ക് ‘സീറ്റ്’ ഇല്ലെങ്കില്‍ ഇവിടെയും വേണ്ട! തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു; പാര്‍ട്ടി ഓഫീസിലെ കസേരകള്‍ എടുത്തുകൊണ്ടുപോയി സ്ഥാനാര്‍ഥിയുടെ പ്രതികാരം
ഒൗറംഗബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോണ്‍ഗ്രസ് എംഎൽഎ പാർട്ടി ഓഫീസിൽനിന്നു കസേരകൾ എടുത്തുകൊണ്ടുപോയി. സെൻട്രൽ മഹാരാഷ്ട്രയിലെ പ്രാദേശിക പാർട്ടി ഓഫീസിൽനിന്നാണ് കോണ്‍ഗ്രസ് എംഎൽഎ അബ്ദുൾ സത്താർ 300 കസേരകൾ എടുത്തുകൊണ്ടുപോയത്. ഷാഗഞ്ചിലെ ഗാന്ധി ഭവനിൽ സഖ്യകക്ഷിയായ എൻസിപിയുമായി ചേർന്ന് കോണ്‍ഗ്രസ് സംയുക്ത യോഗം വിളിച്ചിരുന്നു. ഇതിനു തൊട്ടുമുന്‍പ് സത്താർ കസേരകളുമായി മുങ്ങുകയായിരുന്നു. പാർട്ടി പ്രവർത്തകരുടെ സഹായത്തോടെയായിരുന്നു കൈയേറ്റം. ഈ കസേരകൾ തന്റെ സ്വന്തമാണെന്നും താൻ പാർട്ടി വിടുകയാണെന്നും അബ്ദുൾ സത്താർ പറഞ്ഞു. ഇതേതുടർന്ന് എൻസിപി ഓഫീസിലാണ് സംയുക്ത യോഗം നടത്തിയത്. ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ സത്താർ, ഇക്കുറി ഒൗറംഗബാദ് ലോക്സഭാ സീറ്റിനായി പരിശ്രമിച്ചിരുന്നു. എന്നാൽ എംഎൽസിയായ സുഭാഷ് ഷംബാദിനാണ് കോണ്‍ഗ്രസ് സീറ്റുനൽകിയത്. ഇതിൽ സത്താർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ പാർട്ടി ഓഫീസിൽ എൻസിപിയുമായി ചേർന്ന് യോഗം കൂടി വിളിച്ചുകൂട്ടുക കൂടി ചെയ്തതോടെ…
Read More