പ്രിയങ്ക ഗാന്ധി, ഖുശ്ബു, നവ ജ്യോത്സിംഗ് സിദ്ദു, കനയ്യ കുമാര്‍, അമിത്ഷാ എന്നിവര്‍ കണ്ണൂരിലേക്ക് ? പ്രചാരണം ഉഷാറാക്കാന്‍ മുന്നണികള്‍

ക​ണ്ണൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ദേ​ശീ​യ നേ​താ​ക്ക​ളെ ക​ണ്ണൂ​രി​ലെ​ത്തി​ക്കാ​ൻ മു​ന്ന​ണി​ക​ൾ. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യെ ക​ണ്ണൂ​രി​ൽ പ്ര​ചാ​ര​ണ​ത്തി​ന് കൊ​ണ്ടു​വ​രു​വാ​ൻ യു​ഡി​എ​ഫ് നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്. ഡി​സി​സി ഇ​ത്ത​ര​മൊ​രു ആ​വ​ശ്യം എ​ഐ​സി​സി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

പ്രി​യ​ങ്ക​ഗാ​ന്ധി​ക്ക് പു​റ​മെ മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​വും പ​ഞ്ചാ​ബ് മ​ന്ത്രി​യു​മാ​യ ന​വ ജ്യോ​ത്‌​സിം​ഗ് സി​ദ്ദു, ന​ടി ഖു​ശ്ബു, ഗു​ലാം​ന​ബി ആ​സാ​ദ്, ജ​ഗ​ദീ​ഷ്, സ​ലിം​കു​മാ​ർ എ​ന്നി​വ​ർ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​സു​ധാ​ക​ര​നു വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നെ​ത്തും. പ്ര​ചാ​ര​ണ​ത്തി​ന് പ്രി​യ​ങ്കാ​ഗാ​ന്ധി എ​ത്തി​യാ​ൽ റോ​ഡ്ഷോ അ​ട​ക്കം ക​ണ്ണൂ​രും കാ​സ​ർ​ഗോ​ഡ് ന​ട​ത്താ​നാ​ണ് യു​ഡി​എ​ഫ് തീ​രു​മാ​നം.

എ​ൽ​ഡി​എ​ഫ് ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി പി.​കെ. ശ്രീ​മ​തി​ക്കു വേ​ണ്ടി സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​ങ്ങ​ളാ​യ പ്ര​കാ​ശ് കാ​രാ​ട്ട്, വൃ​ന്ദ കാ​രാ​ട്ട്, മ​റി​യം ധാ​വ്ള എ​ന്നി​വ​ർ നേ​ര​ത്തെ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്കു പു​റ​മെ സി​പി​എം ദേ​ശീ​യ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്, എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള തു​ട​ങ്ങി​യ രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ​ക്കു പു​റ​മെ ക​ന​യ്യ കു​മാ​ർ, ശ​ബ്നം ഹാ​ഷ്മി തു​ട​ങ്ങി​യ​വ​രും പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തു​ന്നു​ണ്ട്.

എ​ൻ​ഡി​എ​ക്കു വേ​ണ്ടി ന​രേ​ന്ദ്ര​മോ​ദി, അ​മി​ത്ഷാ അ​ട​ക്ക​മു​ള്ള ദേ​ശീ​യ നേ​താ​ക്ക​ൾ കേ​ര​ള​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​നാ​യി എ​ത്തു​ന്നു​ണ്ട്. ഇ​വ​രെ ക​ണ്ണൂ​രി​ലും കാ​സ​ർ​ഗോ​ട്ടും പ്ര​ചാ​ര​ണ​ത്തി​നി​റ​ക്കാ​നാ​ണ് ബി​ജെ​പി നീ​ക്കം.

Related posts