സ്കൂൾ വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം;  ഇരുപത്തിമൂന്നുകാരൻ ശ്യാം പോലീസ് പിടിയിൽ

ത​ളി​പ്പ​റ​മ്പ്(​ക​ണ്ണൂ​ർ): സ്‌​കൂ​ള്‍​വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന 11 വയസുകാ​രി​യെ പ്ര​ലോ​ഭി​പ്പി​ച്ച് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച ഡ​യ​റ​ക്ട് മാ​ര്‍​ക്ക​റ്റിം​ഗ് ഏ​ജ​ന്‍റാ​യ യു​വാ​വി​നെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ​യി​ലെ ശ്യാം ​സ​ത്യ​നെ (23) യാ​ണ് ത​ളി​പ്പ​റ​മ്പ് സി​ഐ എ. ​അ​നി​ല്‍​കു​മാ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യ്ക്ക് ബ​ക്ക​ളം കാ​നൂ​ലി​ലാ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി​യെ കൈയിൽ‍ പി​ടി​ച്ച് ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ന് പി​റ​കി​ല്‍ കൊ​ണ്ടു​പോ​യി ലൈം​ഗി​ക ഉ​ദ്ദേ​ശ​ത്തോ​ടെ ചും​ബി​ച്ചു എ​ന്നാ​ണ് കേ​സ്.

പെ​ണ്‍​കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ ശ്യാ​മി​നെ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​ക്കി​യ ശ്യാ​മി​നെ ഇ​ന്ന് രാ​വി​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts