കെഎസ്ആര്‍ടിസി എന്നു പറഞ്ഞാല്‍ പൊതുവെ മലയാളികള്‍ക്ക് ഒരു വികാരമാണ്. എല്ലാവര്ക്കും കാണും ഗൃഹാതുരത്വത്തോടെ ഓര്‍ക്കാന്‍ സാധിക്കുന്ന കെഎസ്ആര്‍ടിസി അനുഭവങ്ങള്‍. ഇത്തരത്തില്‍ കെഎസ്ആര്‍ടിസി സമ്മാനിച്ച ചില പൂര്‍വകാല അനുഭവങ്ങളെക്കുറിച്ച് ആരാധകരുമായി ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന് ലാല്‍ ജോസ്. ഫേസ്ബുക്ക് പേജിലൂടെയാണ് ലാല്‍ജോസ് ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ‘ഒരു ഔണ്‍സ് നൊസ്റ്റാള്‍ജിയ കുടിച്ചതിന്റെ കിക്ക്’ എന്നാണ് ആ ഓര്‍മകളെ ലാല്‍ ജോസ് വിശേഷിപ്പിച്ചിരിക്കുന്നത്. തൃശൂരില്‍ നിന്നും തനിക്ക് ലഭിച്ച സുഹൃത്താണ് ബിജു മേനോനെന്നും ലാല്‍ ജോസ് പറയുന്നു. ലാല്‍ജോസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം: നാല്‍പ്പത്തിയൊന്നിന്റെ ഷൂട്ട് കഴിഞ്ഞദിവസം തൃശ്ശൂര്‍ കെ.എസ്.ആര്.ടി.സി സ്റ്റാന്റിലായിരുന്നു. ഇവിടെ നില്ക്കുമ്പോള് കാതോരത്ത് എത്രയെത്ര ഓര്‍മ്മകളുടെ ഹോണടിശബ്ദങ്ങളാണന്നോ.. ദീര്‍ഘ ദൂരയാത്രക്ക് സ്വകാര്യ ‘ഇടിവണ്ടി’കളില്ലാത്ത ആനവണ്ടികളുടെ നല്ല കാലം. ഒറ്റപ്പാലത്ത് നിന്നുളള യാത്രകളില്‍ തൃശ്ശൂര്‍ സ്റ്റാന്റായിരുന്നു ഞങ്ങളുടെ ഇടത്താവളം. ജനിക്കും മുമ്പ് വലപ്പാട്ടുകാരിയായ അമ്മയുടെ വയറ്റില്‍ കിടന്ന് വരെ ഞാന്‍…
Read MoreDay: April 29, 2019
രാത്രി യാത്ര ചെയ്യുന്നവര്‍ ജാഗ്രതൈ!: ഹൈവേയില്‍ വലിയ കല്ലുകളിട്ട് അപകടമുണ്ടാക്കി കവര്‍ച്ച നടത്തുന്ന സംഘം: സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
രാത്രി ഹൈവേയില്‍ വലിയ കല്ലുകള്‍ കൊണ്ടിട്ട് അപകടമുണ്ടാക്കുന്ന കവര്‍ച്ചാ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മധുരയില്‍ കഴിഞ്ഞ ദിവസം നടന്ന ബൈക്കപകടത്തെപ്പറ്റിയുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാത്രി നേരത്തെ റോഡരികില്‍ നിന്നും ഒരാള്‍ വലിയ കല്ല് റോഡിന് നടുവില്‍ ഇടുന്നതും തൊട്ടു പിന്നാലെ ഒരു ബൈക്ക് ഈ കല്ലില്‍ ഇടിച്ചു മറയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്. കല്ല് കൊണ്ടിട്ട് വഴിയരികില്‍ മറഞ്ഞുനിന്നയാള് അപകടമുണ്ടായതോടെ ഓടിയെത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വഴിയാത്രക്കാരെ അപകടത്തില്‍പ്പെടുത്തി കവര്‍ച്ച നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് സംശയം. കഴിഞ്ഞ ദിവസം മധുരയിലെ തിരുനഗറില്‍ മധ്യവയസ്കന് ബൈക്കപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
Read Moreഒപ്പം അഭിനയിച്ചത് തമിഴിലെ സൂപ്പര്‍ താരമാണെന്ന് അറിഞ്ഞത് വൈകി, ഞാന്‍ ഫോണില്‍ നോക്കി മുഖമുയര്‍ത്താതെ ഇരുന്നിട്ടും അദ്ദേഹം യാത്ര പറയാന്‍ കാത്തുനിന്നു’; വിജയ്യെ കുറിച്ച് കത്രീന കൈഫ്
തമിഴ് നടന് വിജയ്ക്കൊപ്പമുള്ള തന്റെ ആദ്യ പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ദിനങ്ങളെ കുറിച്ച് വാചാലയായി ബോളിവുഡ് നടി കത്രീന കൈഫ്. വിജയ് തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാര്‍ ആണെന്ന് വളരെ വൈകിയാണ് താന്‍ അറിഞ്ഞതെന്നും വളരെ ലാളിത്യം നിറഞ്ഞ വ്യക്തിയാണ് അദ്ദേഹമെന്നും കത്രീന പറയുന്നു. ഒരു ചാറ്റ് ഷോയിലാണ് താരം വിജയുമൊത്തുള്ള പരസ്യ ചിത്രീകരണത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ‘ഊട്ടിയിലായിരുന്നു പരസ്യത്തിന്റെ ഷൂട്ട്. ഒരു ദിവസം ഷൂട്ടിനിടയില്‍ ഞാന്‍ തറയിലിരുന്ന് ഫോണില്‍ നോക്കുകയായിരുന്നു. അപ്പോഴാണ് എന്റെ മുന്നില്‍ രണ്ടു കാല്പാദങ്ങള് കണ്ടത്. തല ഉയര്‍ത്തി നോക്കാന്‍ മിനക്കെടാതെ ഞാന്‍ വീണ്ടും ഫോണില്‍ തന്നെ നോക്കിയിരുന്നു. കുറച്ചു സമയം കഴിഞ്ഞും ആ പാദങ്ങള്‍ അവിടെത്തന്നെ കണ്ടതോടെ ഞാന്‍ മുഖമുയര്‍ത്തി നോക്കി.’ ‘കൂടെ പരസ്യത്തില്‍ അഭിനയിച്ച മനുഷ്യനായിരുന്നു അത്. അദ്ദേഹം തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാര്‍ ആണെന്നു പിന്നീടാണ് ഞാന്‍ അറിഞ്ഞത്. അദ്ദേഹം വളരെയേറെ വിനയമുള്ള…
Read Moreമാലിന്യ സംസ്കരണ പദ്ധതി പാതിവഴിയിൽ അവസാനിച്ചു; മാലിന്യം നിറഞ്ഞ് കൂത്താട്ടുകുളം
കൂത്താട്ടുകുളം : മാലിന്യ സംസ്കരണ പദ്ധതിയും പാതിവഴിയിൽ അവസാനിച്ചു. മാറി വരുന്ന ഭരണസമിതികൾ കൂത്താട്ടുകുളത്ത് നിരവധി പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ദീർഘവീഷണം ഇല്ലാത്തതിനാൽ പലതും പാതി വഴിയിൽ ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്. മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ നിർമാണമാണ് ഒടുവിൽ നിലച്ചിരിക്കുന്നത്. 2005-10 കാലഘട്ടത്തിൽ പ്രസിഡന്റായിരുന്ന എൽ. വസുമതിയമ്മയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമാണം ആരംഭിച്ചത്. കൂത്താട്ടുകുളത്തും പരിസരപ്രദേശങ്ങളിൽനിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ തരം തിരിച്ച് ജൈവമാലിന്യങ്ങൾ പ്ലാന്റിൽ നിക്ഷേപിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഗ്യാസ് വ്യാപാര സ്ഥാപനങ്ങൾക്ക് നൽകുന്നതിനും ഉദ്ദേശിച്ചിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ തന്നെ പ്ലാന്റിൽ നിന്നു ഉദ്ദേശിച്ചരീതിയിൽ ഗ്യാസ് ഉത്പാദിപ്പിക്കാൻ കഴിഞ്ഞില്ല. കേരള ശുചിത്വ മിഷനിൽ നിന്ന് കൂത്താട്ടുകുളം പഞ്ചായത്തിന് ലഭിച്ച പ്ലാന്റ് രണ്ട് വർഷത്തോളം മാത്രമാണ് പ്രവർത്തിച്ചത്. സോഷ്യോ ഇക്കണോമിക് യൂണിറ്റാണ് പ്ലാന്റ് നിർമിച്ചത്. അഞ്ചര ലക്ഷം രൂപയും ഇതിനുവേണ്ടി അന്ന് ചെലവഴിച്ചിരുന്നു.…
Read Moreകുറുമ്പൻ..! പ്രിയങ്കയ്ക്കൊപ്പമുള്ള ഊഷ്മള വീഡിയോ പങ്കുവച്ച് രാഹുൽ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിച്ചിരിക്കെ സഹോദരി പ്രിയങ്ക ഗാന്ധിയുമായുള്ള ഊഷ്മള വീഡിയോ പങ്കിട്ട് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കാണ്‍പുർ വിമാനത്താവളത്തിൽ ഇരുവരും വന്നിറങ്ങിയപ്പോൾ പ്രിയങ്കയെ തമാശയ്ക്ക് കളിയാക്കുള്ള വീഡിയോയാണ് രാഹുൽ ഫേസ്ബുക്ക് ലൈവിൽ പങ്കുവച്ചത്. ഇരുവരും പരസ്പരം തോളിൽ കൈവച്ച് സംസാരിച്ചശേഷം രാഹുലാണ് ലൈവിൽ സംസാരിച്ചത്: “നല്ല സഹോദരനായിരിക്കേണ്ടത് എങ്ങനെയെന്നു പറഞ്ഞു തരാം. ദീർഘദൂര യാത്രകളിൽ ചെറിയ ഹെലികോപ്റ്ററിൽ ഒതുങ്ങിയിരുന്നാണ് എന്റെ യാത്രകൾ. എന്നാൽ എന്റെ സഹോദരി ഹ്രസ്വയാത്രകളിൽ വലിയ വിമാനത്തിലാണ് യാത്ര നടത്തുന്നതെന്നും’ രാഹുൽ ചിരിച്ചുകൊണ്ട് പറഞ്ഞു. രാഹുൽ ഇതു പറയുന്പോൾ പ്രിയങ്ക ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൈ തട്ടി മിണ്ടാതിരിക്കാനെന്നും പറയുന്നുണ്ട്. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളിലാണ് രാഹുലും പ്രിയങ്കയും ഇന്ന് പങ്കെടുക്കുന്നത്.
Read Moreനാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു ! പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിൽ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം പുരോഗമിക്കുന്നു. രാജസ്ഥാനും മധ്യപ്രദേശും ആദ്യമായി ഇന്ന് പോളിംഗ് ബൂത്തിലെത്തും. മഹാരാഷ്ട്രയിലും ഒഡീഷയിലും അവസാനഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലാണ്. അതിനാൽ വൈകിയാണ് വോട്ടിംഗ് തുടങ്ങിയത്. ഒന്‍പതു സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങളിലെ 12 കോടി 79 ലക്ഷം വോട്ടർമാരാണ് വിധിയെഴുതുന്നത്. മഹാരാഷ്ട്ര(17), രാജസ്ഥാൻ(13), യുപി(13), ബംഗാൾ(എട്ട്), ഒഡീഷ(ആറ്), മധ്യപ്രദേശ്(ആറ്), ബിഹാർ(അഞ്ച്), ജാർഖണ്ഡ്(മൂന്ന്) ജമ്മുകാഷ്മീർ (ഒന്ന്) എന്നീ സംസ്ഥാനങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. രാജസ്ഥാൻ, മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ബിജെപിക്ക് നിർണായകമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വൻ തിരിച്ചുവരവ് നടത്തിയ സംസ്ഥാനങ്ങളാണിവ. സിപിഐയുടെ കനയ്യ കുമാർ, കോണ്‍ഗ്രസിൻറെ ഉൗർമിള മതോണ്ട്കർ, എസ്പിയുടെ ഡിംപിൾ യാദവ്, കോണ്‍ഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, ആർഎൽസ്പി മേധാവി ഉപേന്ദ്ര കുശ്വഹ എന്നിവരാണ് നാലാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. രാജസ്ഥാൻ…
Read Moreബുർഖ വിലക്കി! ഐബിയും റോയും കൊളംബോയിൽ ; ഭീകരാക്രമണഭീഷണി ഒഴിയാതെ ശ്രീലങ്ക
കൊളംബോ: ശ്രീലങ്കയിൽ മുഖം മറച്ചുള്ള ശിരോവസ്ത്രങ്ങൾക്ക് (ബുർഖ) വിലക്കേർപ്പെടുത്തി. ഇന്നു മുതൽ നിരോധനം നിലവിൽ വരുമെന്ന് സർക്കാർ പറഞ്ഞു. കത്തോലിക്ക പള്ളികൾ അടച്ചിടാനും സർക്കാർ ഉത്തരവിട്ടു. ഈസ്റ്റർദിന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്ന് സർക്കാർ വിശദീകരിച്ചു. മുസ്ലീം സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ മുഖംമൂടി ശിരോവസ്ത്രം ഉപയോഗിക്കുന്നതിനെയാണ് വിലക്കിയിരിക്കുന്നത്. സ്ഫോടകവസ്തുക്കളുമായി കൂടുതൽ ഭീകരർ ഇപ്പോഴും സജീവമായി രാജ്യത്തിനുള്ളിലുണ്ടെന്ന് അമേരിക്കൻ എംബസി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് സർക്കാർ കർശന നടപടി സ്വീകരിച്ചത്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ദേവാലയങ്ങളിലെ പരസ്യ ദിവ്യബലി അർപ്പണം താത്കാലികമായി നിർത്തിവച്ചിരുന്നു. ഇതിനെ തുടർന്ന് ഞായറാഴ്ച കൊളംബോ ആർച്ച്ബിഷപ് കർദിനാൾ മാൽക്കം രഞ്ജിത്ത് അദ്ദേഹത്തിന്റെ വസതിയിലെ സ്വകാര്യ ചാപ്പലിൽ അർപ്പിച്ച ദിവ്യബലി രാജ്യവ്യാപ കമായി ടിവിയിൽ സംപ്രേഷണം ചെയ്തു. ടിവിയിൽ സംപ്രേഷണം ചെയ്ത ദിവ്യബലിയിൽ വിശ്വാസികൾ വീടുകളിലിരുന്നു ഭക്തിപൂർവം പങ്കെടുത്തു. ദിവ്യ ബലിയിൽ ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല…
Read Moreമദ്യ ലഹരിയിൽ ആശുപത്രി അടിച്ചു തകർത്തു; പിടിച്ചുമാറ്റാൻ ചെന്നപ്പോൾ കൈത്തണ്ട് മുറിച്ചു ആത്മഹത്യാശ്രമവും; പാറശാല ആശുപത്രിയിലെ സംഭവം ഇങ്ങനെ.
പാറശ്ശാല: മദ്യ ലഹരിയിൽ യുവാവ് ആശുപത്രി അടിച്ചു തകർത്തു .സംഭവവുമായി ബന്ധപെട്ടു പാറശ്ശാല കുഴിഞാൻവിള വീട്ടിൽ വിപിൻ (25 ) നെ പോലീസ് കസ്റ്റഡിയിൽ എടുത്തു.ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. മദ്യലഹരിയിൽ ആശുപത്രിൽ എത്തിയ വിപിൻ ഡോക്ടറുടെ ഡ്യൂട്ടി റൂമിൽ കയറി അസഭ്യം പറഞ്ഞു. ബഹളം കേട്ടെത്തിയ ആശുപത്രി ജീവനക്കാർ കാര്യം അന്വേഷിച്ചപ്പോൾ ഇദ്ദേഹം വെള്ളകുടിക്കുവാനായി വച്ചിരുന്ന സ്റ്റീൽ ഗ്ലാസ്സെടുത്തു കൈത്തണ്ട മുറിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതു തടഞ്ഞതിൽ പ്രകോപിതനായ വിപിൻ ആശുപത്രിയിലെ ഗ്ലാസ്സ് അടിച്ചു തകർക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർ അറിയിച്ചതനുസരിച്ചു പോലീസ് സ്ഥലത്തെത്തി വിപിനെ കീഴടക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇന്ന് രാവിലെ വിപിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Read Moreകള്ളവോട്ട്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകാനൊരുങ്ങി ടിക്കാറാം മീണ
തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നൽകാൻ നടപടി ആരംഭിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. കണ്ണൂരിൽ നിന്ന് പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കാസർകോട്ടു നിന്നുള്ള റിപ്പോർട്ടും ഉടൻ പ്രതീക്ഷിക്കുന്നു. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ടു ചെയ്തുവെന്ന വാർത്തകളെ കമ്മീഷൻ ഗൗരവത്തോടെയാണ് കാണുന്നത്. ഈ വിധത്തിൽ വിഷയത്തെ അന്വേഷിച്ച് വസ്തുനിഷ്ഠമായ റിപ്പോർട്ട് നൽകാനാണ് ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടത്.
Read Moreഇപ്പോ പൊട്ടും… ഇപ്പോ പൊട്ടും. പക്ഷേ പൊട്ടിയില്ല! നാഗന്പടത്തെ പഴയ മേൽപ്പാലം തകർക്കുന്നതു ചീറ്റിയപ്പോൾ ട്രോളൻമാരുടെ വക ചിരിയുടെ മാലപ്പടക്കം
കോട്ടയം: ഇപ്പോ പൊട്ടും… ഇപ്പോ പൊട്ടും. പക്ഷേ പൊട്ടിയില്ല. നാഗന്പടത്തെ പഴയ മേൽപ്പാലം ഇംപ്ലോഷൻ രീതിയിൽ തകർക്കുന്നതു ട്രോളൻമാർ ശരിക്കും ആഘോഷിച്ചു. പാലം തകർക്കലുമായി ബന്ധപ്പെട്ട വിവിധ കാഴ്ചകളാണ് ചിരിയുടെ മാലപ്പടക്കങ്ങളായ ട്രോളുകളായി മാറിയത്. പാലം പൊട്ടിക്കൽ ചീറ്റിയതോടെ സമൂഹമാധ്യമങ്ങളിൽ നാഗന്പടം പാലം തകർക്കൽ ട്രോളുകൾ വൈറലായി. മോഹൻലാൽ ചിത്രമായ മിഥുനത്തിലെ കൂടോത്രരംഗമായിരുന്നു ട്രോളായത്. പാലം തകർക്കാനെത്തിയ പടക്ക കന്പനിയെ സിനിമയിലെ കൂടോത്രം ചെയ്യാനെത്തുന്ന നെടുമുടി വേണുവിനോടും പാലം തകർക്കൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ സിനിമയിലെ ജഗതിയുടെ കഥാപാത്രത്തോടും ഉപമിക്കുന്പോൾ സിനിമയിൽ കൂടോത്രം ചെയ്യുന്പോൾ ഒരു കുലുക്കവുമില്ലാതെ നിൽക്കുന്ന ഇന്നസെന്റിനെയാണ് നാഗന്പടം പാലത്തോട് ഉപമിക്കുന്നത്. ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ ഈ ട്രോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ചിത്രത്തിലെ ഈ രംഗം ഉപയോഗിച്ച് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരുന്നത്. ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതിനു മുന്‍പ് ബലക്ഷയമുണ്ടെന്നു പറഞ്ഞ നീലിമംഗലം പാലത്തിനോടു…
Read More