സജീവൻ പൊയ്ത്തുംകടവ് കണ്ണൂർ: അഴീക്കോട് എംഎൽഎ കെ.എം. ഷാജിക്കെതിരേയുള്ള വധഭീഷണിക്കേസിന്റെ അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് വളപട്ടണം പോലീസ് ഇൻസ്പെക്ടർ പി.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്വട്ടേഷൻ സംഘാംഗങ്ങളെ മുംബൈയിൽ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പാപ്പിനിശേരി സ്വദേശി തേജസ് കെ.എം. ഷാജിയെ വധിക്കാൻ ഏർപ്പെടുത്തിയെന്ന് എംഎൽഎ തന്നെ പറയുന്ന ക്വട്ടേഷൻ സംഘത്തിന് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ ബോധ്യമായി. ക്വട്ടേഷൻ സംഘാംഗങ്ങളായ നാലുപേരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയും ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തേജസിന്റെ സുഹൃത്തും മുംബൈയിൽ താമസക്കാരനുമായ യൂനസ് വഴിയാണ് കെ.എം. ഷാജിയെ വധിക്കാൻ ക്വട്ടേഷൻ ഏർപ്പാടാക്കിയതത്രെ. എന്നാൽ യൂനസിനെ കണ്ടെത്താൻ ഇതുവരെ പോലീസിനായില്ല. തേജസിന്റെ ശത്രുക്കൾ പാപ്പിനിശേരി സ്വദേശിയും സിപിഎം പ്രവർത്തകനുമായ തേജസിന്റെ കടുത്ത ശത്രുക്കൾ ആരോ ചെയ്തതാണ് കെ.എം. ഷാജിക്ക് എതിരായ വധഭീഷണിയെന്ന നിഗമനത്തിലാണ്…
Read MoreDay: February 19, 2021
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഇലക്ട്രോണിക് ഡേറ്റകള്‍ പരിശോധിക്കാന്‍ വൈദ്യുതിയില്ല; സിബിഐ സംഘം അന്വേഷണം തുടങ്ങി
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. പോപ്പുലര്‍ ഫിനാന്‍സ് എംഡി തോമസ് ഡാനിയേല്‍, മകളും സ്ഥാപനത്തിന്റെ സിഇഒയുമായ റീനു മറിയം എന്നിവരെ ഇന്നലെ വകയാറിലെ പോപ്പുലര്‍ ആസ്ഥാനത്ത് എത്തിച്ചു തെളിവെടുത്തു. 10 പേരടങ്ങുന്ന സിബിഐ സംഘമാണ് അന്വേഷണത്തിനെത്തിയത്. ആദ്യം കേസന്വേഷിച്ച പോലീസില്‍ നിന്ന് ലഭിച്ച തെളിവുകള്‍ പരിശോധിച്ചു. തുടര്‍ന്ന് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രതികളില്‍ നിന്ന് വിശദ വിവരങ്ങള്‍ തേടി. സ്ഥാപനത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നതിനാല്‍ ഇലക്ട്രോണിക് ഡേറ്റകള്‍ പരിശോധിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞില്ല.പോപ്പുലര്‍ ഫിനാന്‍സിലെ വിവിധ ബ്രാഞ്ചുകളിലെ മാനേജര്‍മാരെയും ചില ജീവനക്കാരെയും വിളിച്ചു വരുത്തി വിശദ മൊഴിയെടുത്തു. പ്രതികളുടെ ഉടമസ്ഥതയിലുള്ള ഏതെല്ലാം സ്ഥാപനങ്ങളിലേക്കാണ് പണം വകമാറ്റി വിനിയോഗിച്ചതെന്നായിരുന്ന പ്രധാന അന്വേഷണം. തെളിവെടുപ്പ് വിവരമറിഞ്ഞ് നിരവധി നിക്ഷേപകരും സ്ഥലത്ത് എത്തിയിരുന്നു. കൊച്ചി സിബിഐ യൂണിറ്റിനാണ് കേസന്വേഷണ ചുമതല. ഡിവൈഎസപി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം…
Read Moreവലത്തേക്കു നീങ്ങി സിനിമാ താരങ്ങൾ; നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ മറ്റൊരുകാലത്തും കാണാത്ത പ്രചാരണതന്ത്രമൊരുക്കി കോണ്‍ഗ്രസ്
ജോണ്സണ് വേങ്ങത്തടംകൊച്ചി: മറ്റൊരുകാലത്തും കാണാത്ത പ്രചാരണതന്ത്രമൊരുക്കിയാണ് കോണ്‍ഗ്രസ് ഇക്കുറി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. സിനിമതാരങ്ങളെ പ്രചാരണവാഹകരാക്കി മുന്നിലേക്കു കൊണ്ടുവരാനുള്ള ചടുലനീക്കവും കോണ്‍ഗ്രസ് പയറ്റുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയില്‍ പല മിന്നുംതാരങ്ങളും വേദി പങ്കിട്ടു കഴിഞ്ഞു. ഇനിയും പലരും രംഗത്തുവരുമെന്നാണ് കണക്കുകളിലൂടെയും കണക്കുക്കൂട്ടലിലൂടെയും കോണ്‍ഗ്രസ് നല്കുന്ന സൂചന. സുരേഷ് ഗോപി പോലെയുള്ള താരങ്ങള്‍ പരസ്യമായി ബിജെപി ചായ്വും ഗണേഷ് കുമാറും മുകേഷും ഇടതുപക്ഷ ചായ്വും പ്രകടിപ്പിച്ചപ്പോഴും മൗനം പാലിച്ചിരുന്ന വലതുപക്ഷ താരങ്ങള്‍ പരസ്യമായി രംഗത്തിറങ്ങുന്ന കാഴ്ചയാണിപ്പോഴുള്ളത്. എല്‍ഡിഎഫ് സ്ഥിരം പയറ്റുന്ന തന്ത്രമൊരുക്കി കളം പിടിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് ഇതിലൂടെ ശ്രമിക്കുന്നത്. എല്‍ഡിഎഫില്‍ മുകേഷും ഗണേഷ്കുമാറും എംഎല്‍എമാരാണ്. കോണ്‍ഗ്രസ് ജഗദീഷിനെ പരീക്ഷിച്ചെങ്കിലും വിജയച്ചിരുന്നില്ല. എന്നാല്‍ ഇക്കുറി പ്രചാരണരംഗത്തേക്കു പിഷാരടിയെ പോലെ ജനങ്ങളെ ആകര്‍ഷിക്കുന്ന താരങ്ങളെയാണ് ഇറക്കുന്നത്. ബിജു മേനോനും സുരാജും?ധര്മജന് ബോള്‍ഗാട്ടിക്കും രമേശ് പിഷാരടിക്കും…
Read Moreകേസ് ഏറ്റെടുക്കാന്‍ തയാര്‍! ജെസ്ന തിരോധാനക്കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിട്ടു; കേസ് ഡയറി കൈമാറാൻ പോലീസിന് നിർദേശം
കൊച്ചി: ജെസ്ന മരിയ ജയിംസ് തിരോധാനക്കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി. തിരുവനന്തപുരം യൂണിറ്റിന് അന്വേഷണ ചുമതല. വാഹന സൗകര്യം ഉൾപ്പെടെ സംസ്ഥാന സർക്കാർ ഉറപ്പാക്കണം. കേസ് ഡയറി അടക്കമുള്ള രേഖകൾ കൈമാറാൻ പോലീസിന് കോടതി നിർദേശം നൽകി. കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജെസ്നയുടെ സഹോദരന് ജയ്സ് ജോണ്‍, കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവര്‍ നല്കിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലുള്ള പ്രതീക്ഷ അവസാനിച്ചുവെന്നും കേസ് ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. 2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാർഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ കാണാതാകുന്നത്. സാധ്യമായ രീതിയില്‍ അന്വേഷണം നടത്തിയെങ്കിലും ജെസ്നയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ…
Read Moreനാദാപുരത്ത് വീണ്ടും തട്ടിക്കൊണ്ടു പോകൽ; കാറിലെത്തിയ സംഘം യുവാവിനെ റാഞ്ചി; സംഭവം ഇന്ന് പുലർച്ച 12.30ന്; ഒരാൾ കസ്റ്റഡിയിൽ
നാദാപുരം: അരൂർ എളയിടത്ത് വോളിബോൾ മത്സരം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി . പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്നാസ് (30) നെയാണ് നമ്പർ പ്ലേറ്റില്ലാത്ത ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. ഇന്നു പുലർച്ച 12.30 ഓടെയാണ് സംഭവം. വോളി ബോൾ മത്സരം കഴിഞ്ഞു മടങ്ങവെ അഞ്ച് പേരടങ്ങുന്ന സംഘം അജ്നാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന താർ ജീപ്പ് തടഞ്ഞ് നിർത്തുകയും ടയറിന്റെ കാറ്റ് ഒഴിച്ച് വിടുകയും ചെയ്തു. തുടര്‍ന്ന് അജ്നാസിനെയും സുഹൃത്തുക്കളെയും മര്‍ദിക്കുകയും അജ്നാസിനെ ജീപ്പിൽ നിന്നിറക്കി ഇറക്കി ബലമായി അക്രമി സംഘം തട്ടികൊണ്ടുപോവുകയുമായിരുന്നു. നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുറ്റ്യാടി സ്വദേശിയായ യുവാവിനെ റൂറൽ എസ്പി യുടെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെയോടെ ഇയാളുടെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്ത് വരുന്നു.…
Read Moreഇതെല്ലാം സര്‍ജറിയിലൂടെ വെച്ചുപിടിപ്പിച്ചതല്ലേ..? ആരാധകന്റെ ചോദ്യത്തിന് മാസ് മറുപടിയുമായി കവിതാ നായര്‍
നടി, അവതാരക, നൃത്തകി തുടങ്ങിയ നിലകളില്‍ പ്രശസ്തയായ താരമാണ് കവിത നായര്‍. നിരവധി സീരിയലുകളിലും സിനിമകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും നടിയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇതു കൂടാതെ ഒരു എഴുത്തുകാരി കൂടെയാണ് കവിതാ നായര്‍. ഭര്‍ത്താവിനൊപ്പം ബംഗളൂരുവിലാണ് ഇപ്പോള്‍ താമസം. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ഫോട്ടോയ്ക്ക് വന്ന കമന്റിന് കവിതാ നയര് നല്കിയ മറുപടിയാണ് ശ്രദ്ധേയമായത്. മൂക്കും താടിയെല്ലും സര്‍ജറിയിലൂടെ വെച്ചുപിടിപ്പിച്ചതല്ലേയെന്നാണ് ആരാധകന്റെ ചോദ്യം. ദൈവം സഹായിച്ച് ഇതുവരെ അതിന്റെ ആവശ്യം വന്നിട്ടില്ല എന്നായിരുന്നു നടിയുടെ മറുപടി.
Read Moreനവകേരളസൃഷ്ടിക്കായി വീണ്ടും എൽഡിഎഫ്; വികസന മുന്നേറ്റ ജാഥയുമായി ബിനോയ് വിശ്വം കോട്ടയത്ത്
കോട്ടയം: നവകേരളസൃഷ്ടിക്കായി വീണ്ടും എൽഡിഎഫ് എന്ന മുദ്രാവാക്യമുയർത്തി സിപിഐ ദേശീയ സെക്രട്ടേറിയേറ്റംഗം ബിനോയി വിശ്വം എംപി നയിക്കുന്ന എൽഡിഎഫ് തെക്കൻമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് പാലായിൽ ഉജ്വല വരവേൽപ്പ്. ഇന്നു രാവിലെ 10ന് കുരിശുപള്ളികവലയിലെത്തിയ ജാഥയെ എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരിച്ചു. ജോസ് കെ.മാണി, പി.എം.ജോസഫ്, ബാബു കെ.ജോർജ്, ഫിലിപ്പ് കുഴികുളം എന്നിവർ നേതൃത്വം നൽകി. തുടർന്ന് തുറന്ന ജീപ്പിൽ ജാഥാ ക്യാപ്റ്റനെ ളാലം പാലം ജംഗ്ഷനിലെ സ്വീകരണ സമ്മേളന വേദിയിലേക്ക് ആനയിച്ചു. പാലായിലെ സ്വീകരണത്തിനു ശേഷം കടുത്തുരുത്തിയിലായിരുന്നു സ്വീകരണം. സെൻട്രൽ ജംഗ്ഷനിൽ എൽഡിഎഫ് നേതാക്കൾ ചേർന്ന് ജാഥയെ സ്വീകരിച്ചു. വൈകുന്നേരം നാലിന് വൈക്കം ബോട്ടുജെട്ടി മൈതാനിയിൽ നടക്കുന്ന സ്വ്ീകരണത്തോടെ ജില്ലയിലെ പര്യടനം പൂർത്തിയാകും. തുടർന്ന് ജാഥ ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും. ഇന്നലെ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി എന്നിവിടങ്ങളിൽ ജാഥയ്ക്കു സ്വീകരണം നൽകി.…
Read Moreകോണ്‍ഗ്രസ്- ജോസഫ് വിഭാഗം സീറ്റു ചർച്ച കീറാമുട്ടിയാകും; സീറ്റുവിഭജനം സംബന്ധിച്ച ചർച്ചകൾക്ക് എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസ കോട്ടയത്ത്
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ്, സ്ഥാനാർഥി നിർണയം എന്നിവ സംബന്ധിച്ച് അന്തിമ ചർച്ചകൾക്ക് എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു കോട്ടയം ഡിസിസിയിലെത്തും. താരിഖ് അൻവറും ഐവാൻ ഡിസൂസയും മുൻപ് ജില്ലാതല നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളിൽ ഉയർന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് ഇന്നു ചർച്ച നടത്തുക.ഐശ്വര്യ കേരള യാത്രയ്ക്കു ശേഷം കോണ്‍ഗ്രസ് സീറ്റുവിഭജന ചർച്ചകളിലേക്ക് കടക്കും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലയിൽ കടുത്തുരുത്തിക്കു പുറമേ ഏറ്റുമാനൂർ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകൾ ആവശ്യപ്പെട്ടിരിക്കുകയണ്.ഇക്കാര്യത്തിൽ ഡിസിസി നേതൃത്വത്തിന്റെ അഭിപ്രായം ഐവാൻ ഡിസൂസ ആരായും. പി.സി. ജോർജിനെ യുഡിഎഫിൽ എടുക്കണമെന്നുള്ള ചർച്ച ഇപ്പോഴും തുടരുകയാണ്. പ്രാദേശി നേതൃത്വം കടുത്ത എതിർപ്പ് പറയുന്നുണ്ടെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ജോർജിനെ എടുത്താൽ പൂഞ്ഞാർ സീറ്റ് ജോസഫ് വിഭാഗത്തിനു നൽകാൻ സാധിക്കില്ല. ചങ്ങനാശേരി സീറ്റിനായി കെ.സി.ജോസഫ് ശക്തമായ സമ്മർദ്ദമാണ് ചെലുത്തുന്നത്.…
Read Moreഇപ്പോള്‍ കാണിച്ചാലെ ആളുകള്‍ കാണൂ..! എല്ലാം മൂടിപ്പുതച്ച് നടക്കുന്നവര്‍ മാന്യര്‍; വീണ്ടും ഹോട്ട് ഫോട്ടോഷൂട്ടുമായി ഇനിയ
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെത്തിരക്കുള്ള മലയാളി നായികമാരില്‍ ഒരാളാണ് ഇനിയ. തിരുവനന്തപുരം സ്വദേശിനിയായ ഇനിയ മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയരംഗത്തേക്ക് വരുന്നത്. 2005ല്‍ മിസ് ട്രിവാന്‍ഡ്രം പട്ടം സ്വന്തമാക്കിയ ഇനിയ വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ എത്തിയിരുന്നു. എന്നാല്‍ തുടക്കകാലത്ത് നടിയ്ക്ക് നല്ല വേഷങ്ങള്‍ കിട്ടിയിരുന്നില്ല. പിന്നീട് തമിഴിലേക്ക് എത്തിയ ഇനിയ നിരവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച താരം 2011ല്‍ തമിഴ് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡും നേടി. അതിന് ശേഷമാണ് മലയാളത്തില്‍ നിന്ന് താരത്തെ തേടി അവസരങ്ങള്‍ എത്തി തുടങ്ങിയത്. നടി ഇനിയ വീണ്ടും ഗ്ലാമര്‍ ലുക്കില്‍ എത്തിയിരിക്കുകയാണ്. വണ്ണമുള്ള ശരീരമാണെങ്കിലും ഗ്ലാമറാകാന്‍ ഇനിയയ്ക്ക് മടിയൊന്നുമില്ല. ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടുകളാണ് ഇനിയ നടത്താറുള്ളത്. ഇപ്പോള്‍ കാണിച്ചാലെ ആളുകള്‍ കാണൂ.. മുത്തശ്ശിയായി കഴിഞ്ഞാല്‍ ആര് കാണാനാണെന്നാണ് വിമര്‍ശനത്തോട് ഇനിയ പ്രതികരിച്ചിരുന്നത്. വിമര്‍ശകര്‍ പല വാക്കുകള്‍ എനിക്ക് വേണ്ടി പ്രയോഗിക്കുന്നുണ്ട്.…
Read Moreസാമൂഹ്യ വിരുദ്ധർ വണ്ടിത്താവളം ടൗണിലെ റിഫ്ളക്ടീവ് മിറർ ദിശമാറ്റിയനിലയിൽ; വാഹനസഞ്ചാരത്തിന് ഭീഷണിയാകുന്നുവെന്ന് നാട്ടുകാർ
വണ്ടിത്താവളം: ടൗണിൽ വാഹനം ഓടിക്കുന്നവർക്ക് എതിർവശത്തു വരുന്ന വണ്ടി തിരിച്ചറിയാൻ പൊതുമരാമത്തു അധികൃതർ സ്ഥാപിച്ച റിഫ്ളക്ട് മിറർ സാമുഹ്യ വിരുദ്ധർ ദിശ മാറ്റി തിരിച്ചുവച്ചു. സ്കൂൾ ഗ്രൗണ്ടിൽ നിന്നും വണ്ടിത്താവളം ടൗണിലേക്ക് കുത്തനെ കയറി വരുന്ന വാഹനങ്ങൾക്ക് പ്രധാന റോഡിൽ വാഹനം വരുന്നത് തിരിച്ചറിയാനാകാതെ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. റോഡിനിരുവശത്തും തിങ്ങിനിറഞ്ഞ വ്യാപാര സ്ഥാപനങ്ങളുടെ മറവുകാരണമാണ് എതിർവശത്ത് വരുന്ന വാഹനങ്ങൾ കാണാതാവുന്നത്. ചരക്ക് ലോറികൾക്ക് പ്രധാന പാതയിൽ കയറാൻ പെടാപാടാണുള്ളത്. ഒരു സ്വകാര്യ ബസും ചരക്ക് ലോറിയും ഈ സ്ഥലത്ത് ഗിയർ ജാമായി മണിക്കുറുകളോളം തടസമുണ്ടായിട്ടുണ്ട്.ഈ സ്ഥലത്ത് മുൻപുണ്ടായ അപകടങ്ങളിൽ ഒരു മധ്യവയസ്കൻ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കും പറ്റിയിട്ടുണ്ട്. ഇതുകൂടാതെ വാഹനങ്ങൾ നിയന്ത്രണം വിട്ട് വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ചു കയറി കെട്ടിടങ്ങൾ തകർന്ന അപകടവും നടന്നിട്ടുണ്ട്. ഈ കാരണത്താൽ തന്നെ ഈ സ്ഥലത്ത് കയറ്റം കയറാതെ…
Read More